ജലസുരക്ഷ ഉറപ്പാക്കുന്നതില്‍നിന്ന് കേരളം വ്യതിചലിക്കരുത്: മന്ത്രി മാത്യു ടി. തോമസ്
തിരുവനന്തപുരം: മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജലസുരക്ഷാക്കാര്യത്തില്‍ കേരള സമൂഹത്തില്‍ മനംമാറ്റമുണ്ടാകാതിരിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്.
ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച നദീ പുനരുജ്ജീവന ശില്‍പശാല ഉദ്ഘാടനവും നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.2017ല്‍ സംസ്ഥാനം അഭിമുഖീകരിച്ച വലിയ വരള്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ജലസുരക്ഷയെക്കുറിച്ച് നാം ചിന്തിച്ച് തുടങ്ങിയത്. നദീതീരങ്ങളിലെ കൈയേറിയ ഭൂമി വീണ്ടെടുക്കല്‍ മാത്രമല്ല, ജലവിനിയോഗത്തിനുവേണ്ട ഇടപെടല്‍ സംബന്ധിച്ച കാഴ്ചപ്പാടുകളും നദീപുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. പ്രളയത്തിനുശേഷം നദികളില്‍ ജലം താണുപോയ സ്ഥിതിവിശേഷം ആശങ്കയുണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഡോ. എന്‍. ജയരാജ്, ടൈസണ്‍ മാസ്റ്റര്‍, കണ്ണൂര്‍ മേയര്‍ ഇ.പി. ലത സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."