മര്‍കസ് ഫണ്ട് ശേഖരണം; പഞ്ചായത്ത് കോഡിനേറ്റര്‍മാരെ നിയമിച്ചു
നിലമ്പൂര്‍: റമദാനിലെ മൂന്നാം വെള്ളിയാഴ്ച താലൂക്കിലെ ജുമാമസ്ജിദുകളില്‍ നടക്കുന്ന നിലമ്പൂര്‍ മര്‍കസ് ഫണ്ട് സമാഹരണം വിജയിപ്പിക്കുന്നതിന് പഞ്ചായത്ത് കോഡിനേറ്റര്‍മാരെ നിയമിച്ചു. അതാത് പഞ്ചായത്തുകളിലെ സമാഹരണം 17, 18 ദിവസങ്ങളിലായി മഹല്ലു കമ്മിറ്റികള്‍ കോര്‍ഡിനേറ്റര്‍മാര്‍ക്ക് കൈമാറണം.
യോഗത്തില്‍ ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ, സലീം എടക്കര, ഹംസ ഫൈസി, ചെമ്മല നാണിഹാജി, പറമ്പില്‍ ബാവഹാജി സംസാരിച്ചു. കോര്‍ഡിനേറ്റര്‍മാരായ ഹംസഫൈസി രാമംകുത്ത് (നിലമ്പൂര്‍ നഗരസഭ), നൗഷാദലി ഫൈസി (അമരമ്പലം), ജമാലുദ്ദീന്‍ മൗലവി (കാളികാവ്), ഹംസഹാജി കിഴക്കേതല (കരുവാരക്കുണ്ട്), ജംഷീദ് ഫൈസി ചെമ്പ്രശ്ശേരി (തുവ്വൂര്‍), മോയിക്കല്‍ ഇണ്ണി ഹാജി (ചോക്കാട്), അബ്ബാസ് മുസ്‌ലിയാര്‍ അമ്പലപ്പടി (കരുളായി), ബാപ്നു ഹാജി (മൂത്തേടം), ഹസന്‍ഹാജി (വഴിക്കടവ്), അബുഹാജി മുണ്ടേരി (പോത്തുകല്ല്), പറമ്പില്‍ ബാവഹാജി (ചുങ്കത്തറ), അബൂബക്കര്‍ പായിമ്പാടം (എടക്കര), അക്ബര്‍ മമ്പാട് (മമ്പാട്), കുഞ്ഞിമുഹമ്മദ് ഹാജി (തിരുവാലി), ഇബ്രാഹിം ഹാജി (വണ്ടൂര്‍), മൂസ മുസ്‌ലിയാര്‍ അയനിക്കോട് (പോരൂര്‍), എം.ടി മുഹമ്മദ് (ചാലിയാര്‍) എന്നിവരെ നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."