വര്‍ഗീയ വിദ്വേഷം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പ്: എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെതിരെ കേസ്
കോഴിക്കോട്: 'മുസ്‌ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ വന്ദ്യംകരിക്കണം' എന്നതുള്‍പ്പെടെയുള്ള കടുത്ത വംശീയ വിദ്വേഷം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച എഴുത്തുകാരിയും ആകാശവാണി ജീവനക്കാരിയുമായ കെ.ആര്‍ ഇന്ദിരക്കെതിരെ കേസ്. തൂത്തുക്കുടി ആകാശവാണിയില്‍ പ്രോഗ്രാം ഡയറക്ടറായ ഇവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ് സെന്റര്‍ എന്ന മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തകന്‍ പടിഞ്ഞാറേ വെമ്പല്ലൂര്‍ മുണ്ടാപ്പുള്ളി എം.ആര്‍. വിപിന്‍ദാസിന്റെ പരാതിയിലാണ് നടപടി. ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള കെ.ആര്‍. ഇന്ദിര കഴിഞ്ഞദിവസങ്ങളില്‍ പോസ്റ്റ് ചെയ്തതും കമന്റ് ചെയ്തതുമായ പരാമര്‍ശങ്ങള്‍ മതസ്പര്‍ധ വളര്‍ത്തുന്നതും ചില മത, രാഷ്ട്രീയ സംഘടനകള്‍ക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ദിരക്കെതിരെ വിവിധ പൊലിസ് സ്റ്റേഷനുകളിലും കേസുണ്ട്. ഇതിലൊന്നും നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് പൊലിസ് നടപടിയുണ്ടായത്.
അതേസമയം, ഇന്ദിരയെ ആകാശവാണിയില്‍ നിന്ന് പുറത്താക്കണമെന്ന് വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ആകാശവാണി പോലുള്ള പൊതുമേഖലാ മാധ്യമത്തില്‍ തുടരാന്‍ അവര്‍ക്ക് യാതൊരു അര്‍ഹതയുമില്ലെന്ന് പകല്‍ പോലെ തെളിഞ്ഞിരിക്കെ ആ പദവിയില്‍ നിന്ന് അവരെ പുറത്താക്കുകയും അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ലതികാ സുഭാഷ്, വി.പി സുഹ്‌റ, കെ കെ ബാബുരാജ്, ഡോ ജെ ദേവിക, സി എസ് ചന്ദ്രിക, സി കെ ജാനു തുടങ്ങി നിരവധി പേരാണ് പൊതുപ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.
inflammatory face book post. case against kr indira
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."