HOME
DETAILS
MAL
ഫസല്‍ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന: ബി.ജെ.പി
backup
June 10 2017 | 21:06 PM
കണ്ണൂര്‍: ആര്.എസ്.എസ് പ്രവര്‍ത്തകനായ സുബീഷിനെ ഫസല്‍ കേസില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്. സി.പി.എം ജില്ലാ നേതൃത്വത്തിന്റെയും കണ്ണൂരിലെ രണ്ട് ഡിവൈ.എസ്.പിമാരുടെയും ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്. സി.പി.എം വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയ വിരോധം മൂലം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകമായിരുന്നു ഫസല്‍ വധം.
കാരായി രാജനേയും കാരായി ചന്ദ്രശേഖരനെയും കേസില്‍ നിന്നു രക്ഷപ്പെടുത്താനുള്ള സി.പി.എം ശ്രമമാണെന്നും സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."