HOME
DETAILS

ഓഷ്യാനോസ് അണ്ടര്‍വാട്ടര്‍ എക്‌സ്‌പോയില്‍ അപൂര്‍വ മത്സ്യങ്ങളുടെ കൂട്ടക്കുരുതി

  
backup
October 26 2018 | 03:10 AM

%e0%b4%93%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0

കൊല്ലം: ആശ്രാമം ഗ്രൗണ്ടില്‍ നടന്ന ഓഷ്യാനോസ് അണ്ടര്‍വാട്ടര്‍ എക്‌സ്‌പോയില്‍ ലോകത്തിലെ അപൂര്‍വ മത്സ്യങ്ങളെ കൂട്ടക്കൊല ചെയ്തു. കരാറെടുത്ത ലൈറ്റ് ആന്‍ഡ് സൗണ്ടിന്റെ ഉടമയുടെയും പന്തല്‍ ഡെക്കറേഷന്‍സ് ഉടമയുടെയും നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമം അഴിച്ചുവിട്ടതെന്ന് നീല്‍ എന്റര്‍ടൈന്‍മെന്റ് മാനേജിങ് ഡയറക്ടര്‍ കെ.കെ നിമിലും ഓപറേഷന്‍സ് ഹെഡ് ആര്‍ച്ച ഉണ്ണിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മനുഷ്യ ശബ്ദ്ത്തില്‍ കരയുന്ന കാറ്റ് ഫിഷ്, ലോകത്തിലെ ശുദ്ധജല മത്സ്യ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തുള്ള അരാപെയ്മ, മനുഷ്യനെ പോലും ആക്രമിക്കാന്‍ ശേഷിയുള്ള പിരാന തുടങ്ങിയ മത്സ്യങ്ങള്‍ പിടഞ്ഞുമരിക്കുന്ന ദയനീയ കാഴ്ചയായിരുന്നു അവിടെ ഉണ്ടായത്. ഒരുമാസക്കാലം നീണ്ട പ്രദര്‍ശനം അവസാനിച്ച രാത്രിയാണ് ആക്രമസംഭവങ്ങള്‍ അരങ്ങേറിയത്. കരാര്‍ അവസാനിക്കുന്നതിന് മുമ്പ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ജനറേറ്ററുകള്‍ മുന്നറിയിപ്പില്ലാതെ തിരിച്ചുകൊണ്ടുപോയതിനെ തുടര്‍ന്ന് പമ്പിങും ഫില്‍ട്ടറേഷനും നടക്കാത്തതിനെ തുടര്‍ന്നാണ് അപൂര്‍വ മത്സ്യങ്ങള്‍ ഉള്‍പ്പെടെ 25 ലക്ഷം രൂപ വിലവരുന്ന മത്സ്യങ്ങള്‍ ചത്തുവീഴാന്‍ കാരണമായത്.
ഇവര്‍ രണ്ടുപേരുമായിരുന്നു അണ്ടര്‍ വാട്ടര്‍ എക്‌സ്‌പോയുടെ ടെന്റും ഇലക്ട്രിക്കല്‍ വര്‍ക്കും കരാറെടുത്തിരുന്നത്. ജര്‍മ്മന്‍ ടെന്റിനായിരുന്നു കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ തകരപ്പന്തല്‍ സ്ഥാപിച്ച് അവര്‍ വഞ്ചിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് ശത്രുതക്ക് കാരണമായത്. കൂടാതെ ഡീസല്‍ വാങ്ങുന്നതിലുള്ള ക്രമക്കേട് കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്ന് കമ്പനി നേരിട്ട് ഡീസല്‍ വാങ്ങി നല്‍കിയത് ശത്രുതക്ക് ആക്കം കൂട്ടി.
കെ.എസ്.ഇ.ബിയുടെ താല്‍കാലിക കണക്ഷന്‍, കേബിള്‍ എന്നിവക്കായി അവര്‍ വന്‍ തുക കൈപ്പറ്റിയിരുന്നു. ഇതിന്റെ ബില്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ നല്‍കിയില്ല. ഇതെല്ലാം കാരണം അവസാന സെറ്റില്‍മെന്റില്‍ അഞ്ച് ലക്ഷം രൂപ ബാക്കി വച്ചിരുന്നു. ബില്‍ ഹാജരാക്കുമ്പോള്‍ ഈ തുക നല്‍കാമെന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍ ടണലും ഗേറ്റും കൊണ്ടുപോകുന്നത് കോടതി വിലക്കിയതായി അറിയിച്ചുകൊണ്ട് അവര്‍ ഈസ്റ്റ് പൊലിസിനെയും കൂട്ടി 24ന് പുലര്‍ച്ചെ 1.15ന് ആശ്രാമം ഗ്രൗണ്ടില്‍ എത്തുകയായിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ സമ്പാദിച്ചത്. ജീവനുള്ള വസ്തുക്കള്‍ ടെന്റിനകത്തുള്ള കാര്യം കോടതിയില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നൂറുകണക്കിന് മീനുകള്‍ പിടഞ്ഞുമരിച്ചത്.
സെപ്തംബര്‍ 19 നായിരുന്നു ഓഷ്യാനോസ് എക്‌സ്‌പോ ആരംഭിച്ചത്. 21ന് പ്രദര്‍ശനം അവസാനിച്ച രാത്രി മുതലായിരുന്നു അക്രമ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്നലെ വരെ 26 ലക്ഷം രൂപയുടെ കടല്‍ മത്സ്യങ്ങള്‍ ചത്തതായി നിമിലും ഉണ്ണിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago