നീലേശ്വരം നഗരത്തില്‍ റോഡ് നിര്‍മാണം വിവാദത്തില്‍ .
നീലേശ്വരം: നഗരത്തില്‍ നടക്കുന്ന റോഡ് നിര്‍മാണം വിവാദമാകുന്നു. രാജാ റോഡില്‍ രാജാസ് ക്ലിനിക്ക് തൊട്ട് സി.പി.എം നിയന്ത്രണത്തിലുള്ള എന്‍.ജി മന്ദിരം വരെയുള്ള നടപ്പാത വീതി കൂട്ടി റോഡ് നിര്‍മിക്കുന്നതാണ് വിവാദത്തിലായത്.
250 മീറ്ററോളം നീളമുള്ള നടപ്പാതയാണ് 1280000 രൂപ ചെലവഴിച്ച് റോഡ് നിര്‍മിക്കുന്നത്. നിലവില്‍ യാത്രക്കാര്‍ക്കു നടന്നു പോകാന്‍ പാകത്തില്‍ സിമന്റ് പാകിയതിനു മുകളിലാണ് ഇപ്പോള്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പണിയുന്ന പ്രവര്‍ത്തി ആരംഭിച്ചത്.
മഴക്കാലത്തു വീതി കൂട്ടല്‍ പ്രവര്‍ത്തി നടത്തുന്നതു ഫലപ്രദമാകില്ലെന്ന പരാതിയുമുണ്ട്. സ്ഥലത്തെ റോഡ് കടന്നു പോകുന്ന രണ്ട്, മൂന്ന് വാര്‍ഡുകളിലെ കൗണ്‍സലര്‍മാരും പ്രവര്‍ത്തി തുടങ്ങുന്ന കാര്യം അറിഞ്ഞിരുന്നില്ല. നിലവില്‍ സി.പി.എം ഓഫിസിനു സമീപം വരെ മാത്രം റോഡ് നിര്‍മിക്കുന്നത് ഇവിടേക്ക് യാത്രാ സൗകര്യം ഒരുക്കാനാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ബാക്കി ഭാഗങ്ങള്‍ കൂടി വീതി കൂട്ടിയാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."