HOME
DETAILS

കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍: നഷ്ടമായത് മികച്ച സംഘാടകനെ

  
backup
June 10, 2017 | 9:45 PM

%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%85%e0%b4%ac%e0%b5%82%e0%b4%ac%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf

ഓമശ്ശേരി: പ്രമുഖ പണ്ഡിതനും നാലര പതിറ്റാണ്ടോളം പുതിയോത്ത് മഹല്ല് സെക്രട്ടറിയുമായിരുന്ന കെ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ വിയോഗത്തോടെ നാടിന് നഷ്ടമായത് മികച്ച സംഘാടകനെ.
സാമൂഹിക ബന്ധങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിച്ചിരുന്ന ഇദ്ദേഹം നാട്ടുകാര്‍ക്ക് കുടുംബാംഗത്തെ പോലെയായിരുന്നു. പ്രദേശത്തെ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നിന്ന അബൂബക്കര്‍ മുസ്‌ലിയാരുടെ സംഘടനാ പാടവം മാതൃകകളേറെയുള്ളതായിരുന്നു.
മുണ്ടുപാറ, നടമ്മല്‍പൊയില്‍, പുത്തൂര്‍ എന്നിവിടങ്ങളില്‍ ഖത്വീബായും 40 വര്‍ഷത്തോളം കെടയത്തൂര്‍ ശിആദുല്‍ ഇസ്‌ലാം മദ്‌റസാ പ്രധാനാധ്യാപകനായും പി.സി കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍ സ്മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിന്റെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാന്തപുരം, കത്തറമ്മല്‍, ഉരുളിക്കുന്ന്, പുതിയോത്ത് ദര്‍സ്, കെടയത്തൂര്‍ എം.എം.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക പഠനം. കൈപ്പറ്റ മുഹമ്മദ് മുസ്‌ലിയാരുടെ പ്രധാന ശിഷ്യന്മാരില്‍ ഒരാളാണ്. രാവിലെ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, മരുമകന്‍ പി.സി യൂസുഫ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്നലെ പുതിയോത്ത് പള്ളിയില്‍ നടന്ന അനുസ്മരണ യോഗം പി.സി ഉബൈദ് ഫൈസി ഉദ്ഘാടനം ചെയ്തു. കുയ്യില്‍ ഹുസൈന്‍ ഹാജി അധ്യക്ഷനായി. യു.പി.സി അബൂബക്കര്‍ കുട്ടി ഫൈസി, കെ. മുഹമ്മദ് ബാഖവി, സയ്യിദ് അലി അക്ബര്‍ തങ്ങള്‍ സംസാരിച്ചു. കനിങ്ങുംപുറത്ത് അബ്ദുല്ല മുസ്‌ലിയാരുടെയും റുഖിയ ഹജ്ജുമ്മയുടെയും മകനായി 1946 ലാണ് ഇദ്ദേഹം ജനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസ് തലകീഴായി മറഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  2 days ago