HOME
DETAILS

നാല് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

  
backup
September 04, 2019 | 8:18 PM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b6

 


തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇവിടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഏഴിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും എട്ടിന് കോഴിക്കോടും കണ്ണൂരും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ സംസ്ഥാനത്ത് പരക്കെ മഴ പെയ്തു. വടകരയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഇവിടെ എട്ടു സെന്റീമീറ്ററും മണ്ണാര്‍ക്കാട് ഏഴ് സെ.മീറ്ററും മഴ ലഭിച്ചു. തൃശൂരിലെ വെള്ളാനിക്കരയില്‍ ആറു സെന്റിമീറ്ററും ഒറ്റപ്പാലം, മാനന്തവാടി, തളിപ്പറമ്പ്, തലശേരി എന്നിവിടങ്ങളില്‍ അഞ്ച് സെ.മീ വീതവും കരിപ്പൂര്‍ എയര്‍പോര്‍ട്ട്, പൊന്നാനി, ചാലക്കുടി, വടക്കാഞ്ചേരി, ആലത്തൂര്‍, പറമ്പിക്കുളം, പട്ടാമ്പി, കൊയിലാണ്ടി, അമ്പലവയല്‍ എന്നിവിടങ്ങളില്‍ നാലു സെ.മീ വീതവും മഴ ലഭിച്ചു.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്ന് കര്‍ണാടക, മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും മധ്യബംഗാള്‍ ഉള്‍ക്കടല്‍, അതിനോടു ചേര്‍ന്നുള്ള തെക്ക് ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങളിലും എട്ടുവരെ തെക്കുപടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടല്‍ ഭാഗങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസങ്ങളില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  25 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  25 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  25 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  25 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  25 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  25 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  25 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  25 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  25 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  25 days ago