HOME
DETAILS

ജില്ലയിലെ നിയമവിരുദ്ധ പരസ്യബോര്‍ഡുകള്‍; നടപടി 'പരസ്യ'ത്തിലൊതുങ്ങുന്നു

  
backup
October 26, 2018 | 5:42 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b4%b0

എന്‍.സി ഷെരീഫ് കിഴിശ്ശേരി


മഞ്ചേരി: പൊതുനിരത്തുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ക്കെതിരേ നടപടിയെടുക്കാതെ അധികൃതര്‍. പൊതുയിടങ്ങളില്‍ നിയമ വിരുദ്ധമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും പരസ്യങ്ങളും കൊടിതോരണങ്ങളും മുപ്പതിനകം മാറ്റണമെന്ന കോടതി ഉത്തരവ് തദ്ദേശ സ്ഥാപനങ്ങള്‍ വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ല. ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീല്‍ഡ് സ്റ്റാഫുകളും ഉത്തരവാദികളാകുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞതോടെ പത്രങ്ങളില്‍ പരസ്യം നല്‍കി ഉത്തരവാദിത്വം പേരിലൊതുക്കുകയാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളിലെയും അധികാരികള്‍ ചെയ്യുന്നത്. ദേശീയ സംസ്ഥാന പാതകളില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പൊതുയിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്യാന്‍ അതാത് കമ്പനികളില്‍ നിന്ന് ചെലവും പിഴയും ഈടാക്കാമെന്നും നിയമനടപടികള്‍ സ്വീകരിക്കാമെന്നും സിംഗിള്‍ ബെഞ്ച് പുറപ്പെടുവിപ്പിച്ച ഉത്തരവിലുണ്ട്. എന്നാല്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കാഴ്ച മറക്കും വിധം തടസം സൃഷ്ടിച്ചിട്ടും ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരേ നടപടിയെടുക്കാനൊ നിയന്ത്രണമേര്‍പ്പെടുത്താനൊ തദ്ദേശ സ്ഥാപനങ്ങളും മറ്റു വകുപ്പുകളും തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. പത്രങ്ങളില്‍ പരസ്യം നല്‍കി അധികൃതര്‍ മാറിനില്‍ക്കുകയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ജില്ലയിലെ റോഡുകള്‍ക്ക് ഇരുവശങ്ങളിലുമായി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ നൂറുകണക്കിന് പരസ്യബോര്‍ഡുകളാണ് സ്വകാര്യ ഏജന്‍സികള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ചിട്ടുള്ളത്. ഓരോ വര്‍ഷവും പുതിയ സ്ഥാപനങ്ങളുടെതും മറ്റുമായി സംസ്ഥാന ഹൈവേകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുകയാണ് ചെയ്യുന്നത്. ഇരുമ്പ് കാലുകളില്‍ ഉയര്‍ത്തുന്ന ഇത്തരം കൂറ്റന്‍ ബോര്‍ഡുകള്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്നുണ്ടായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും നടപടിയെടുക്കേണ്ട അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന ആക്ഷേപമാണുയരുന്നത്.
സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുനിരത്തുകളില്‍ പരസ്യബോര്‍ഡുകളില്‍ സ്ഥാപിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് ചട്ടമെങ്കിലും നിയമം വ്യാപകമായി ലംഘിക്കപ്പെടുകയാണ്. അനുമതിക്കുള്ള അപേക്ഷകള്‍ പോലും സമര്‍പ്പിക്കാതെയാണ് പലരും പരസ്യങ്ങള്‍ ചെയ്യുന്നത്
. പൊതുയിടങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അടവാക്കേണ്ട നികുതിയടക്കാന്‍ മടിക്കുന്നതോടെ വന്‍തുകയാണ് അതാത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നഷ്ടമാകുന്നത്. ദിനേനെ സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകളുടെ എണ്ണത്തിനുസരിച്ച് നികുതിയടക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറായാല്‍ പൊതുഖജനാവിന് വരുമാനമാര്‍ഗം ആവുന്നതോടൊപ്പം അനധികൃത പരസ്യബോര്‍ഡുകളുടെ എണ്ണത്തില്‍ കുറവ് വരുത്താനും സാധിക്കും. പൊതുനിരത്തുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മിക്ക ഗ്രാമപഞ്ചായത്തുകളിലും പരാതി ലഭിക്കാറുണ്ടെങ്കിലും നടപടിയെടുക്കാറില്ല. ഹൈക്കോടതി ഉത്തരവ് നടപ്പായാല്‍ പാതയോരങ്ങളിലെ പരസ്യബോര്‍ഡുകള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും. എന്നാല്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ഒത്താശയോടെ കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്നതെങ്കില്‍ ഒഴിയാബാധയായി ജില്ലയിലെ പൊതുനിരത്തുകളില്‍ കൂറ്റന്‍ പരസ്യബോര്‍ഡുകളും കൊടി തോരണങ്ങളും ഉയര്‍ന്നു നില്‍ക്കും. ഔദ്യോഗിക ഏജന്‍സികളുടെയൊന്നും അനുമതിയില്ലാതെയാണ് ഭൂരിഭാഗം ബോര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കേണ്ട തദ്ദേശ സ്ഥാപനങ്ങളാകട്ടെ അപകടങ്ങള്‍ പതിവായിട്ടും അനങ്ങുന്നില്ല. തദ്ദേശ സ്ഥാപനത്തിന്റേയും മറ്റും അനുമതിയോടെ മാത്രമേ പൊതുനിരത്തുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാവൂ.
പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കും മുന്‍പ് നിശ്ചിതഫീസും അടക്കണം. ബോര്‍ഡിന്റെ വര്‍ഷംതോറുമുള്ള ഫീസ് പിരിച്ചെടുക്കാന്‍ കരാര്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇതൊന്നും കാര്യക്ഷമമായി നടപ്പാക്കാത്തതിനാലാണ് നിരത്തുകള്‍ നിറയെ പരസ്യ ബോര്‍ഡുകള്‍ വരാന്‍ കാരണം. ബോര്‍ഡുകളുടെ സുരക്ഷാ പരിശോധനയ്ക്കും സംവിധാനമില്ല.
ഇതൊന്നും എടുത്തുമാറ്റാനുള്ള ധൈര്യം ഉദ്യോഗസ്ഥര്‍ക്ക് ഇല്ലാതായതോടെയാണ് കോടതി കര്‍ശനമായ ഉത്തരവ് പുറപ്പെടുവിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  9 days ago
No Image

'കുടുംബ ജീവിതം തകര്‍ത്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിക്കാരിയുടെ ഭര്‍ത്താവ്

Kerala
  •  9 days ago
No Image

വൺവേ തെറ്റിച്ച ബസ് തടഞ്ഞു; സ്പെഷൽ പൊലിസ് ഓഫിസറെ മർദ്ദിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ; സംഭവം ​ഗുരുവായൂരിൽ

Kerala
  •  9 days ago
No Image

തൊണ്ടിമുതല്‍ തിരിമറിക്കേസ്;ആന്റണി രാജു കുറ്റക്കാരന്‍

Kerala
  •  9 days ago
No Image

ശബരിമല സ്വർണക്കൊള്ള: ജോൺ ബ്രിട്ടാസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം: ബ്രിട്ടാസിന്റെ ഫോൺ രേഖകൾ പരിശോധിക്കണം; അടൂർ പ്രകാശ്

Kerala
  •  9 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; 99,000ത്തിന് മുകളില്‍ തന്നെ

Economy
  •  9 days ago
No Image

കെ-ടെറ്റ്  നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 

Kerala
  •  9 days ago
No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  9 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

Kerala
  •  9 days ago
No Image

പ്രൊഫസർ നിരന്തരം പിന്തുടർന്ന് ഉപദ്രവിച്ചു, മോശം ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഹിമാചലിലെ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

National
  •  9 days ago