എല്‍.ബി.എസ് കോളജിലെ സംഘര്‍ഷം: 70പേര്‍ക്കെതിരേ കേസ്
ബോവിക്കാനം: പൊവ്വല്‍ എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലിസിനെ അക്രമിച്ച കേസില്‍ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന70 പേര്‍ക്കെതിരേ ആദൂര്‍ പൊലിസ് കേസെടുത്തു. പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് സംഭവസ്ഥലത്ത് നിന്ന് അറസ്റ്റു ചെയ്ത മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു.
അതിനിടെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണം കോളജ് ബസ് എറിഞ്ഞുതകര്‍ത്തു. കഴിഞ്ഞ ദിവസം വൈകിട്ടോടെ പൊയിനാച്ചി പെട്രോള്‍ പമ്പിനു സമീപത്ത് വച്ചാണ് വിദ്യാര്‍ഥികളെയും കൊണ്ടു പോവുകയായിരുന്ന ബസിനുനേരെ കല്ലേറിഞ്ഞത്. കല്ലേറില്‍ ബസിന്റെ പിറകുവശത്തെയും സൈഡിലെയും ഗ്ലാസുകള്‍ തകര്‍ന്നു.
വിദ്യാര്‍ഥികളായ അരുണ്‍, സച്ചിന് എന്നിവര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. ബസ് ഡ്രൈവര്‍ മോഹനന്റെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ വിദ്യാനഗര്‍ പൊലിസ് കേസെടുത്തു. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് എല്‍.ബി.എസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. രണ്ടു ദിവസം മുന്‍പ് എം.എസ്.എഫ് നേതാക്കള്‍ക്കു നേരെയും യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."