HOME
DETAILS
MAL
സഊദിയില്‍ അല്‍ ജസീറ ചാനല്‍ പ്രദര്‍ശിപ്പിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ
backup
June 10 2017 | 23:06 PM
റിയാദ്: സഊദിയിലെ ഹോട്ടലുകളിലോ മറ്റു ടൂറിസ്റ്റ് താമസകേന്ദ്രങ്ങളിലോ ഖത്തര്‍ ആസ്ഥാനമായ അല്‍ ജസീറയുടെ ചാനലുകള്‍ പ്രദര്‍ശിപ്പിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴയും ലൈസന്‍സ് റദ്ദാക്കല്‍ നപടികളും നേരിടേണ്ടണ്ടി വരുമെന്ന് സഊദി ടൂറിസം വകുപ്പ് ജനറല്‍ അതോറിറ്റി അറിയിച്ചു. അല്‍ജസീറയുടെ എല്ലാ ചാനലുകളും എത്രയും വേഗം നീക്കം ചെയ്യാനും അറിയിപ്പില്‍ ആവശ്യപ്പെട്ടുണ്ട്. സഊദിയില്‍ പ്രവര്‍ത്തിക്കുന്നതിന് അല്‍ജസീറക്ക് നല്കിയ മീഡിയ ലൈസന്‍സ് സഊദി നേരത്തെ തന്നെ റദ്ദ് ചെയ്യുകയും റിയാദ് ബ്യൂറോ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."