HOME
DETAILS
MAL
ഇന്നു മുതല്‍ പ്രത്യേക ഇറക്കുമതി നികുതി
backup
June 10 2017 | 23:06 PM
ജിദ്ദ: സഊദിയില്‍ പ്രത്യേക ഇനങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തുന്ന നികുതി ഇന്നു മുതല്‍ പ്രാബല്യത്തില്‍. നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കും ഇറക്കുമതി വിവരത്തില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കും നിയമാനുസൃതമുള്ള പിഴയും ശിക്ഷയും ലഭിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പു നല്‍കി. പുകയില ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനവും പവര്‍ ഡ്രിങ്ക്‌സിന് 50 ശതമാനവുമാണ് ടാക്‌സ് ബാധകമാവുക.മെയ് 23ന് പുറത്തിറക്കിയ രാജവിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഇനങ്ങള്‍ക്ക് നികുതി പ്രാബല്യത്തില്‍ വരുന്നത്. വാണിജ്യ സ്ഥാപനങ്ങള്‍ ഇറക്കുമതിചെയ്യുന്ന പ്രത്യേക ഇനങ്ങള്‍ക്കുള്ള നികുതി 45 ദിവസത്തിനകം അതോറിറ്റിയില്‍ അടച്ചിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."