HOME
DETAILS
MAL
തമിഴ്നാട്: അയോഗ്യരാക്കിയ എം.എല്‍എമാര്‍ സുപ്രിംകോടതിയിലേക്ക്
backup
October 26 2018 | 19:10 PM
ചെന്നൈ: എ.എം.എം.കെ നേതാവ് ടി.ടി.വി ദിനകരനോടു കൂറ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നു തമിഴ്നാട് നിയമസഭാ സ്പീക്കര്‍ അയോഗ്യരാക്കിയ 18 എം.എല്‍.എമാര്‍ സുപ്രിംകോടതിയിലേക്ക്. സ്പീക്കറുടെ നടപടി ചോദ്യം ചെയ്തു മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ഇവര്‍ക്ക് അനുകൂലമായല്ല കഴിഞ്ഞ ദിവസം കോടതി നടപടിയുണ്ടായത്. തുടര്‍ന്നാണ് ഇവര്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് സ്പീക്കര്‍ പി. ധനപാല്‍ എം.എല്‍.എമാരെ അയോഗ്യരാക്കിയത്. ഐകകണ്ഠ്യേനയാണ് 18 പേരും സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നു ടി.ടി.വി ദിനകരന്റെ വക്താവ് തങ്ക തമിഴ്ശെല്വന് പറഞ്ഞു. 18 പേരും ഇന്നലെ ദിനകരനുമായി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."