ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്
തൃശൂര്‍: ഭരത് പി.ജെ. ആന്റണി സ്മാരക ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2017 ഈ മാസം 12,13,14 തിയതികളിലായി കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നു ദിവസങ്ങളിലായി അന്‍പതോളം ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. സമാപന സമ്മേളന ഉദ്ഘാടനം 14ന് വൈകീട്ട് 4.30ന് സംവിധായകന് പി.ടി. കുഞ്ഞുമുഹമ്മദ് നിര്‍വഹിക്കും. സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ അധ്യക്ഷനാകും. 2017ലെ ഭരത് പി.ജെ. ആന്റണി സ്മാരക അഭിനയ പ്രതിഭ അവാര്‍ഡ് ജേതാവ് നിലമ്പൂര്‍ ആയിഷക്ക് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് ഉപഹാരം സമര്‍പ്പിക്കും. ഡോ. സി. രാവുണ്ണി അനുമോദന പ്രസംഗം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ബിന്നി ഇമ്മട്ടി ചാക്കോ അന്തിക്കാട്, ചന്ദ്രന് പെരിങ്ങാട്ട്, ശ്രീജിത്ത് പുറനാട്ടുകര, അഡ്വ. കെ.ആര്. അജിത്ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."