തീരദേശ പൊലിസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് സ്വാഗതസംഘം രൂപീകരിച്ചു
ചാവക്കാട്: മുനക്കകടവ് അഴിമുഖത്ത് നിര്‍മിച്ച ചാവക്കാട് തീരദേശ പൊലിസ് സ്റ്റേഷന്റെ ഉദ്ഘാടനം 27 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലുടെ നിര്‍വഹിക്കും . ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാനുള്ള സ്വാഗതസംഘത്തിന് നിര്‍ദിഷ്ഠ പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും വിവിധ വകുപ്പുദ്യോഗസ്ഥരുടെയും യോഗം രൂപം നല്‍കി.
സ്‌റ്റേഷന്‍ പരിസരത്ത് പന്തലിട്ടാണ് ഉദ്ഘാടന ചടങ്ങ് നടത്തുന്നത്. ഉദ്ഘാടനത്തിനുമുമ്പായി താറുമാറായിട്ടുള്ള വഴിയും, സ്റ്റേഷന്‍ കെട്ടിടത്തിനു പിറകില്‍ പുഴയോരത്ത് സംരക്ഷണഭിത്തികെട്ടാനും യോഗം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദശം നല്‍കി. കെ.വി അബ്ദുള്‍കാദര്‍ എം.എല്‍.എ അധ്യക്ഷനായി. കുന്നംകുളം ഡിവൈ. എസ്.പി പി വിശ്വംഭരന്‍, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ, പി.എം മുജീബ് (കടപ്പുറം), നഫീസകുട്ടി വലിയകത്ത് (പുന്നയൂര്‍), ജില്ല പഞ്ചായത്ത് അംഗം ഹസീന താജുദീന്‍, ചാവക്കാട് സി.ഐ കെ.ജി സുരേഷ്, കോസ്റ്റല്‍ പൊലിസ് സി.ഐ അശോകന്‍, അഴിക്കോട് കോസ്റ്റല്‍ പൊലിസ് സ്റ്റേഷന്‍ എസ്.ഐ സജിന്‍ ശശി, ചാവക്കാട് ബ്ലോക്ക് പഞ്ചാത്ത് അംഗം ഷാജിത ഹംസ, പഞ്ചായത്ത് അംഗങ്ങളായ പി.എ അഷ്‌ക്കറലി, ഉഷ സുകുമാരന്‍, മത്സത്തൊഴിലിളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ അലാവുദീന്‍, ഷുഹൈബ് ആനാംകടവില്‍ എന്നിവര്‍ പ്രസംഗിച്ചു.
റവന്യു ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജില്ലയിലെ മന്ത്രിമാരും എം.പിയും രക്ഷാധികാരികളായും കെ.വി അബ്ദുല്‍ കാദര്‍ എം.എല്‍.എ ചെയര്‍മാനായും തൃശൂര്‍ എസ്.പി എന്‍ വിജയകുമാര്‍ കണ്‍വീനറായും വിപുലമായ സ്വാഗതസംഘത്തിന് യോഗം രൂപം നല്‍കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."