HOME
DETAILS

കേരളമേ ലജ്ജിക്കുക; കാന്‍സര്‍ ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം രണ്ടു ദിവസമായിട്ടും വിട്ടുനല്‍കാതെ ആശുപത്രി അധികൃതരുടെ ക്രൂരത

  
backup
September 05 2019 | 19:09 PM

shocking-news-from-kannur-06-09-2019


ആലക്കോട് (കണ്ണൂര്‍): കാന്‍സര്‍ ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം രണ്ടു ദിവസമായിട്ടും ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയില്ലെന്ന് പരാതി. കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലി സ്വദേശിനി ചെട്ടിയവീട്ടില്‍ സി.പി രത്‌നകുമാരി (54) യുടെ മൃതദേഹമാണ് പണം നല്‍കാത്തതിന്റെ പേരില്‍ തൃശൂര്‍ രൂപതയുടെ കീഴിലുള്ള ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ തടഞ്ഞുവച്ചത്.


ബുധനാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ചികിത്സയിലിരിക്കെ ഇവര്‍ മരിച്ചത്. 2006 ജൂലൈ നാലുമുതല്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സ നടത്തിവരികയായിരുന്നു. അവസാനമായി 47 ദിവസം മുന്‍പാണ് ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സ നടത്തിയ വകയില്‍ 3,30,000 രൂപ അടച്ചാല്‍ മാത്രമെ മൃതദേഹം വിട്ടുനല്‍കാനാകൂ എന്ന പിടിവാശിയിലാണ് ആശുപത്രി അധികൃതര്‍. കുറച്ചു പണം തരാമെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ ചെവിക്കൊണ്ടില്ല.


മരണം സംഭവിച്ച് അഞ്ചു മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നില്ല. തുടര്‍ന്ന് കണ്ണൂരില്‍ നിന്നും സഹോദരന്‍ എത്തി ഫ്രീസറിന്റെ വാടക നല്‍കിയതിനുശേഷമാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. തൃശൂര്‍ മുതുവറ സ്വദേശി അച്ചുതനാണ് ഭര്‍ത്താവ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തമിഴ്‌നാട് ഈറോഡില്‍ ഒരു സ്വകാര്യ പാരലല്‍ കോളജില്‍ അധ്യാപികയായി ജോലി ചെയ്തുവരികയാണ് രത്‌നകുമാരി. ആലക്കോട് മേഖലയില്‍നിന്ന് സംസ്‌കൃതത്തില്‍ പി.എച്ച്.ഡി നേടിയ ആദ്യ വനിത കൂടിയാണ് രത്‌നകുമാരി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago