HOME
DETAILS

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചു മാത്രമേ തനിക്ക് ആശങ്കയുള്ളൂ; ജയിലില്‍ പോകുന്നതിനിടയില്‍ കേന്ദ്രത്തിനെതിരെ ചിദംബരത്തിന്റെ കുത്ത്

  
Web Desk
September 06 2019 | 02:09 AM

im-only-worried-about-economy-p-chidambaram-1st-reaction-snide-comment-at-modi-govt-06-09-2019

 

ന്യൂഡല്‍ഹി: ജയിലിലേക്കു കൊണ്ടുപോവുമ്പോഴും രാജ്യത്തിന്റെ സമ്പദ് ഘടനയെ കുറിച്ചുള്ള ആകുലത പങ്കുവച്ച് ചിദംബരം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുമാത്രമേ തനിക്ക് ആശങ്കയുള്ളൂവെന്ന് തിഹാര്‍ ജയിലിലേക്ക് പോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

ചിദംബരത്തെ ഏത് ഏജന്‍സിയാണ് തിഹാറിലേക്ക് കൊണ്ടുപോവുകയെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടായിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിടെ വീണുകിട്ടിയ സമയത്തായിരുന്നു ചിദംബരം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

ഐ.എന്‍.എക്‌സ് മീഡിയ കേസിലാണ് മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ തിഹാര്‍ ജയിലിലടച്ചത്. അദ്ദേഹത്തിന്റെ സി.ബി.ഐ കസ്റ്റഡി അവസാനിച്ചതിന് പിന്നാലെ ഇന്നലെ റോസ് അവന്യുവിലെ സി.ബി.ഐ കോടതി ചിദംബരത്തെ ഈ മാസം 19 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ചിദംബരത്തിന് ജയിലില്‍ ഇസഡ് കാറ്റഗറി സുരക്ഷയും യൂറോപ്യന്‍ ക്ലോസറ്റുള്ള ശുചിമുറിയും കട്ടിലുമുള്ള പ്രത്യേക സെല്ലും നല്‍കാനും മരുന്നുകള്‍ അനുവദിക്കാനും ജസ്റ്റിസ് അജയ് കുമാര്‍ കുഹാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി ചിദംബരം പ്രത്യേക അപേക്ഷ നല്‍കിയത് കോടതി അംഗീകരിക്കുകയായിരുന്നു.

ചിദംബരത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ അയക്കുന്നതിനെ അഭിഭാഷകന്‍ കപില്‍ സിബല്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. വേണമെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിടാമെന്നും എന്നാലും ജയിലില്‍ അയക്കരുതെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ചിദംബരത്തിന് ജാമ്യം നല്‍കണമെന്ന ആവശ്യവും സിബല്‍ കോടതിയില്‍ ഉയര്‍ത്തി.

കേസില്‍ സുപ്രിംകോടതിയില്‍ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ സുപ്രിംകോടതി തള്ളിയിരുന്നു. ജാമ്യം നല്‍കാന്‍ കഴിയുന്ന കേസല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഹരജി തള്ളിയത്. വൈകിട്ട് ചിദംബരത്തെ വിചാരണക്കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അക്കാര്യം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 22ന് ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനെതിരേ ചിദംബരം നല്‍കിയ ഹരജിയും പിന്‍വലിച്ചിരുന്നു. ഇക്കാര്യവും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

അതിനിടെ, ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ തിരിച്ചടി നേരിട്ടതിനിടെ എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും റോസ് അവന്യു പ്രത്യേക സി.ബി.ഐ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് മുന്‍കൂര്‍ ജാമ്യം. ഇരുവര്‍ക്കും വിദേശത്ത് പോകാന്‍ അനുമതിയില്ല. കേസില്‍ ഇരുവരും തെളിവ് നശിപ്പിക്കാനോ സാക്ഷികളെ ഭീഷണിപ്പെടുത്താനോ ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ ജഡ്ജി ഒ.പി സൈനി നിരീക്ഷിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  4 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  4 hours ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  4 hours ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  4 hours ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  4 hours ago