ശബരിമല പ്രത്യേക നിയമ നിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തിന് വേണ്ടി പ്രത്യേക നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
2007ലെ ദേവപ്രശ്‌നത്തിന് എതിരേ പന്തളം രാജകുടുംബാംഗം രേവതിത്തിരുനാള്‍ പി. രാമവര്‍മ രാജ അന്ന് നല്‍കിയ ഹരജിയിലാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുമ്പാകെ ഇക്കാര്യം അറിയിച്ചത്.
നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ശബരിമല ക്ഷേത്ര ഭരണം. അതേസമയം ശബരിമല മാത്രമല്ല, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ക്ഷേത്രങ്ങളിലെയും ഭരണത്തിന് പ്രത്യേക നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് കോടതിയെ അറിയിച്ചത്. ഹരജി നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ദേവസ്വം മന്ത്രി രംഗത്തെത്തി. ഇത്തരത്തിലുള്ള നീക്കം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."