സി.എം അബ്ദുല്ല വധം: സമരത്തിന് പിന്തുണയുമായി ഉദുമ ജമാഅത്ത്
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതക കേസില്‍ ഘാതകരെ കണ്ടെത്താതെ കേസന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐ നിലപാടില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് നടന്നുവരുന്ന സമരത്തിനു പിന്തുണയുമായി ഉദുമ ജമാഅത്ത് ഭാരവാഹികള്‍ സമരപ്പന്തലിലെത്തി. സി.എം അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ പതിനേഴാം ദിവസത്തിലാണ് ഉദുമ ജമാഅത്ത് ഭാരവാഹികള്‍ സമര പന്തലിലെത്തിയത്.
ജമാഅത്ത് ഖത്തീബ് സമീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഉദുമ അധ്യക്ഷനായി. സമീര്‍ മാസ്റ്റര്‍, ഹസൈനാര്‍ ഉസ്താദ്, യൂസഫ് റൊമാന്‍സ്, ശരീഫ് ചെമ്പരിക്ക, താജുദ്ദീന് പടിഞ്ഞാര്‍, സിദ്ദീഖ് നദ്വി ചേരൂര്‍, അബ്ദുല്ലക്കുഞ്ഞി ചെമ്പരിക്ക, യൂസഫ് ചെമ്പരിക്ക, അബ്ദുല്‍ റഹിമാന്‍ തുരുത്തി, ഖലീല്‍ ചെമ്പരിക്ക, ഹമീദ് കുണ്ടടുക്കം, ഇസ്മായില്‍ ഉദുമ, നവാസ് ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ സഅദി, ഉബൈദുല്ല കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."