മണ്ണിട്ട് തോട് നികത്തിയവര്‍ക്ക് പഞ്ചായത്ത് നോട്ടിസ്
തളിപ്പറമ്പ്: തോട് മണ്ണിട്ട് നികത്തിയെന്ന പരാതിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് കുറുമാത്തൂര്‍ പഞ്ചായത്ത് നോട്ടിസ് നല്കി. തോട് നികത്തിയെന്ന നാട്ടുകാരുടെ പരാതിയില്‍ കുറുമാത്തൂര്‍ പഞ്ചായത്തിലെ മുയ്യം ബാവുപ്പറമ്പ് റോഡില്‍ ഭ്രാന്തന്‍കുന്ന് ഇറക്കത്തിലെ തോട്ടുചാലാണ് നികത്തിയിരുന്നത്. സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
മഴക്കാലത്ത് ശക്തമായ നീരൊഴുക്കുള്ള ഇവിടെ മണ്ണിട്ട് നികത്തിയെന്ന് നാട്ടുകാര്‍ കുറുമാത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധ പരിപാടികളുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് വ്യക്തികള്‍ക്കാണ് നോട്ടിസ് നല്‍കിയത്. നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് നികത്തിയ ഭാഗത്ത് മൂന്നടി വീതിയില്‍ മണ്ണ് നീക്കം ചെയ്തിട്ടുമുണ്ട്. എന്നാല്‍ മൂന്ന് മീറ്റര്‍ വീതിയിലുള്ള തോടാണ് മണ്ണിട്ട് മൂടിയതെന്നും മൂന്നടി വീതിയില്‍ മണ്ണുനീക്കിയാല്‍ പ്രശ്നം തീരില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നാട്ടുകാര്‍. തോട് പൂര്‍വസ്ഥിതിയിലാക്കുന്നതിന് തളിപ്പറമ്പ് തഹസില്‍ദാര്‍ക്കും പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."