മുത്വലാഖ് ചൊല്ലിയതായി പരപ്പനങ്ങാടി കോടതിയില്‍ യുവതിയുടെ പരാതി
പരപ്പനങ്ങാടി: മുത്വലാഖ് ചൊല്ലിയതായി കാണിച്ച് ഭര്‍ത്താവിനെതിരേ യുവതി പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി. വള്ളിക്കുന്ന് ആനങ്ങാടിയിലെ പീടിയേക്കല്‍ ഫസീല(23) യാണ് ഭര്‍ത്താവായ കാളാട് പാട്ടാരിപറമ്പ് സ്വദേശി പപ്പടക്കാരകത്ത് അബ്ദുസ്സമദി(29)നെതിരേ അഡ്വ. കെ.കെ സൈതലവി മുഖേന ഹരജി ഫയല്‍ ചെയ്തത്. പ്രസ്തുത ഹരജിയില്‍, പരപ്പനങ്ങാടി പൊലിസിനോട് നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ഭര്‍ത്താവ് തനിക്കും കുഞ്ഞിനും ചെലവിന് തരാതിരിക്കുകയും ബോധപൂര്‍വം അകന്ന് ജീവിക്കുകയും ഗാര്‍ഹിക പീഡന നിരോധന നിയമയപ്രകാരമുള്ള കോടതി ഉത്തരവ് ലംഘിക്കുകയും ചെയ്തതായും ഹരജിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അബ്ദുസ്സമദ് തന്നെയും കുഞ്ഞിനേയും സംരക്ഷിക്കുകയോ ചെലവിന് നല്‍കുകയോ ചെയ്തിരുന്നില്ലെന്നും ഹരജിയിലുണ്ട്.
മുത്വലാഖ് കുറ്റകരമാക്കിക്കൊണ്ടുള്ള 2019 ലെ മുസ്‌ലിം വുമണ്‍സ് (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാരേജ് )ആക്ടിലെ നാലാം വകുപ്പ് പ്രകാരം ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും ഈ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം തനിക്കും കുട്ടിക്കും സബ്‌സിസ്റ്റന്‍സ് അലവന്‍സ് ആയി മാസത്തില്‍ 10,000 രൂപ നല്‍കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."