ഇറ്റലി, സ്‌പെയിന്‍, സ്വീഡന്‍ ജയിച്ചു
ലണ്ടന്‍: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന യൂറോകപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം. ഇറ്റലി അര്‍മേനിയയേയും (3-1), സ്വീഡന്‍ ഫറോയി ഐലന്റിനേയും(4-0), സ്‌പെയിന്‍ റൊമേനിയയേയും(2-1) പരാജയപ്പെടുത്തിയപ്പോള്‍ ഗ്രീസിന് ഫിന്‍ലന്റിനോട് 1-0ന് തോല്‍വി വഴങ്ങേണ്ടി വന്നു.
പത്തുപേരായി ചുരുങ്ങിയ അര്‍മേനിയയ്‌ക്കെതിരേ ഇറ്റലിയുടെ ജയം എളുപ്പമായിരുന്നില്ല. 11ാം മിനുട്ടില്‍ ഗോളടിച്ച് അര്‍മേനിയ ഇറ്റലിയെ ഞെട്ടിച്ചു. അലക്‌സാണ്ടര്‍ കരാപ്റ്റിയന്റെ കാലുകളാണ് അര്‍മേനിയക്ക് പ്രതീക്ഷ നല്‍കിയത്. പക്ഷേ 28ാം മിനുട്ടില്‍ ആന്ദ്രേ ബലോട്ടിയിലൂടെ ഇറ്റലി തിരിച്ചടിച്ചു. ലീഡിനായി ശ്രമിച്ച ഇറ്റലിക്ക് അനുകൂലമായി റെഡ് കാര്‍ഡ് വിളി വന്നു. അര്‍മേനിയക്കായി ഗോള്‍വല ചലിപ്പിച്ച കരാപ്റ്റിയനാണ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത്. ഇതോടെ അര്‍മേനിയ 10 പേരായി ചുരുങ്ങി.
ഈ വിടവ് മുതലെടുക്കാന്‍ ശ്രമിച്ച ഇറ്റലിക്കെതിരേ അര്‍മേനിയ കനത്ത പ്രതിരോധം തന്നെ തീര്‍ത്തപ്പോള്‍ ഇറ്റലി ഗോള്‍ കണ്ടെത്താന്‍ വിഷമിച്ചു. പക്ഷേ 77ാം മിനുട്ടില്‍ ലോറെന്‍സോ പെല്ലെഗ്രിനി ഇറ്റലിയുടെ രണ്ടാം ഗോളും നേടിതോടെ വിജയവഴിയിലായി. 80ാം മിനുട്ടില്‍ മൂന്നാം ഗോളും സ്വന്തമാക്കി ബലോട്ടലി ഇറ്റലിക്ക് 3-1ന്റെ ജയം സമ്മാനിച്ചു.
ജയത്തോടെ ഇറ്റലി ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനത്തെത്തി. അതേസമയം, ടീമില്‍ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തിലാണ് മുന്‍ ചാംപ്യന്മാരായ സ്‌പെയിന്‍ ജയിച്ചു കയറിയത്. റൊമാനിയക്കെതിരേ സെര്‍ജിയോ റാമോസ്(29), പാക്കോ അല്‍ക്കാസര്‍(47) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഫ്‌ളോറിന്‍ അന്റോണി(59) റൊമേനിയയ്ക്കായി ആശ്വാസഗോള്‍ കണ്ടെത്തി. 79ാം മിനുട്ടിലാണ് സ്‌പെയിനിന് നിരാശ നല്‍കി ലോറന്റെയുടെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവല്‍. പക്ഷേ, ടീമിന്റെ താരബലത്തിന് വിള്ളലുണ്ടാക്കാന്‍ റൊമാനിയക്ക് കഴിഞ്ഞില്ല. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് ടൂര്‍ണമെന്റിലേക്ക് യോഗ്യത ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."