ഏഴു വയസുകാരി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
പോത്തന്‍കോട്: ഏഴു വയസുകാരിയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കാട്ടായിക്കോണം ഒരുവാമൂല പല്ലവിയില്‍ സജു മഹേശ്വരി ദമ്പതികളുടെ ഇളയ മകള്‍ പോത്തന്‍കോട് മേതിമാതാ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കാവ്യ (7) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്കാണ് സംഭവം. വീടിനു പിന്നിലെ കുളിമുറിയില്‍ കുളിക്കാന്‍ കയറിയ കുട്ടിയെ കാണാതായതോടെ മാതാവ് കുളിമുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറുമ്പോള്‍ തുണികള്‍ തൂക്കുന്ന അയയില്‍ ഒരു തോര്‍ത്തില്‍ കഴുത്തില്‍ കുരിക്കിട്ട നിലയിലായിരുന്നു.
കുട്ടിയെ ഉടനെ പോത്തന്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
സഹോദരന് ഇതേ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാര്ത്തികേയന്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."