HOME
DETAILS

പൊലിസ് കോംപിങ്; കൊല്ലം സിറ്റിയില്‍ 2000 പേര്‍ പിടിയില്‍

  
backup
June 11 2017 | 19:06 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%82%e0%b4%aa%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%b8%e0%b4%bf

 

 

കൊല്ലം: ജില്ലയിലെ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി നടത്തിയ മിന്നല്‍ പരിശോധനയില്‍ കൊല്ലം സിറ്റിയില്‍ വിവിധ കേസുകളിലായി രണ്ടായിരത്തോളം പേര്‍ കുടുങ്ങി.
കൊല്ലം സിറ്റി പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി അടിപിടി, മോഷണം ഉള്‍പ്പെടെയുള്ള കേസുകളില്‍ പിടികിട്ടാപുള്ളികളായ ഒമ്പതുപേരെയും 56 വാറണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തു.
കൂടാതെ പ്രത്യേക പരിശോധനയുടെ ഭാഗമായി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റതിന് ആറുപേര്‍ക്കെതിരേയും മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിന് എട്ടുപേര്‍ക്കെതിരേയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് 72 പേര്‍ക്കെതിരേയും അലക്ഷ്യമായും അപകടകരമായും വാഹനം ഓടിച്ചതിന് 100 പേര്‍ക്കെതിരേയും പൊതുനിരത്തില്‍ മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 69 പേര്‍ക്കെതിരേയും കേസെടുത്തു. വാഹനപരിശോധന നടത്തിയതില്‍ 760 പേര്‍ക്കും, പൊതുസ്ഥലത്ത് പുകവലിച്ചതിന് 54 പേര്‍ക്കെതിരേയും പിഴ ചുമത്തി.
കൊല്ലം സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ചാത്തന്നൂര്‍ എ.സി.പി ജവഹര്‍ജനാര്‍ദ്, കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളില്‍ ഇത്തരം മിന്നല്‍ പരിശോധനകള്‍ ജില്ലയില്‍ വിവിധ പൊലിസ് സ്റ്റേഷനുകളിലായി തുടരുമെന്നും ജില്ലാ പൊലിസ് മേധാവി അജിതാ ബീഗം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago