ഹജ്ജ് തീര്‍ത്ഥാടക മക്കയില്‍ മരിച്ചു
മക്ക: ഹജ് കര്‍മത്തിനെത്തിയ ഏറ്റുമാനൂര്‍ പരേതനായ ഹസ്സന് ബാവ റാവുത്തരുടെ ഭാര്യ ഫാത്തിമാ ബീവി മക്കയില്‍ നിര്യാതയായി. ഹജ്ജ് കര്‍മങ്ങള്‍ക്കു ശേഷം നാട്ടിലേക്കു തിരിച്ചു പോകുവാന്‍ തയ്യാറായിരിക്കെ അസുഖ ബാധിതയായി മക്ക അല്‍ നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഖബറടക്കം ഇന്നലെ മഗ്രിബ് നമസ്കാരശേഷം മക്കയില്‍ നടത്തി.
മക്കള്‍: റിയാദ് കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ (സാപ്റ്റ്കോ, റിയാദ്), നൂര്ജഹാന്, സഫിയ ബീവി, ലൈല ബീവി, ആബിദ, നബീസത്ത് ബീവി, നജീറ ബീവി, പരേതയായ ഹാജിറ, നസീമ ബീവി, ഷെമി മോള്. മരുമക്കള്‍ : സൈനബ, പരേതനായ സെയ്ദ് മുഹമ്മദ്, പരേതനായ അലിയാര് കുട്ടി, പി.കെ. ഹമീദ്, മുഹമ്മദ് ഇസ്മായില്‍, എ.എ. സിദ്ധിഖ്, മുഹമ്മദ് നൗഷാദ്, അബ്ദുല്‍ ലത്തീഫ്.
ജിദ്ദ കെ.ഡി.പി.എ ചെയര്മാന് നിസാര്‍ എരുമേലി, മക്ക ഒ.ഐ.സി.സി പ്രസിഡന്റ് ഷാനിയാസ്, ജന. സെക്രട്ടറി ഷാജി, സാമൂഹിക പ്രവര്ത്തകന് അലി മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ രേഖകള്‍ ശരിയാക്കുന്നതിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."