ചമ്പാരന്‍ സമരത്തെ കുറിച്ച് പഠനക്ലാസ് നടത്തി
വൈക്കം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബൗദ്ധികസംഘടനയായ വിചാര്‍ വിഭാഗ് വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരഭവനില്‍ ഗാന്ധിജി നയിച്ച ആദ്യത്തെ തൊഴിലാളി സമരമായ ചമ്പാരന്‍ സമരത്തെക്കുറിച്ച് പഠനക്ലാസ് നടത്തി.
ഗാന്ധിയന്‍ പഠനക്ലാസ് വിചാര്‍ വിഭാഗ് ജില്ലാ ചെയര്‍മാന്‍ ഡോ. കെ.എം ബെന്നി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ജോണ്‍സണ്‍ അധ്യക്ഷനായി.
ബിഹാറിലെ ചമ്പാരനില്‍ നീലം കര്‍ഷകരും തൊഴിലാളികളും അനുഭവിച്ച പീഡനങ്ങളും യാതനകളും സ്വയം ഏറ്റെടുത്തുകൊണ്ട് തുടര്‍ പരിപാടികളോടെ അവരോടൊപ്പം ജീവിച്ചുകൊണ്ടു നടത്തിയ ഗാന്ധിജിയുടെ ഈ സമരം ഇന്നത്തെ ട്രേഡ് യൂണിയനുകള്‍ക്കും യുവജനസംഘടനകള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് വിഷയാവതാരകനും ഗാന്ധിയന്‍ പ്രഭാഷകനുമായ സുരേന്ദ്രന്‍ പുന്നൂര്‍ അഭിപ്രായപ്പെട്ടു.
തുടര്‍ന്നു നടന്ന ചര്‍ച്ചാക്ലാസിന് . കെ.പി.സി.സി നിര്‍വാഹകസമിതി അംഗം മോഹന്‍ ഡി.ബാബു മോഡറേറ്ററായിരുന്നു. ചര്‍ച്ചയില്‍ പി.എന്‍ ബാബു, എം.കെ ഷിബു, ഇടവട്ടം ജയകുമാര്‍, പി.ഐ ജയകുമാര്‍, രവീന്ദ്രന്‍ കളത്തില്‍ തോമസ് വെച്ചൂര്‍, രമേഷ് പി.ദാസ് ,വിചാര്‍ വിഭാഗ് സെക്രട്ടറി എം.ഗോപാലകൃഷ്ണന്‍ ,ജില്ലാ വൈസ് പ്രസിഡന്റ് പ്രണവം ഗോപാലകൃഷ്ണ്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."