ബീഫ് വിഷയം: പുന:പരിശോധനയില്ലെന്ന് കേന്ദ്ര സഹമന്ത്രി രമേശ് ചന്ദ്രപ്പ
ആലപ്പുഴ: ബീഫ് നിരോധനം നടപ്പാക്കുന്നതില്‍ മാറ്റമുണ്ടാവില്ലെന്ന് കേന്ദ്ര ശുചിത്വകാര്യ സഹമന്ത്രി രമേശ് ചന്ദ്രപ്പ. എന്‍.ഡി.എ സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തിയതായിരുന്നു മന്ത്രി.
ബീഫ് വിഷയത്തില്‍ മന്ത്രിയുടെ നിലപാട് പുറത്തായതോടെ ചോദ്യശരങ്ങളുമായെത്തിയ മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് മന്ത്രിയെ രക്ഷിക്കാന്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ പത്മനാഭന്‍ ഇടപ്പെട്ടു. ബീഫ് വിഷയം വിടണമെന്ന നിര്‍ദേശമാണ് സി.കെ.പി മുന്നോട്ടുവെച്ചത്. വിഷയത്തില്‍ കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നിയന്ത്രണമാണ് നടപ്പില്‍ വരുത്തിയതെന്നും പത്മനാഭന്‍ പറഞ്ഞെങ്കിലും മന്ത്രിക്ക് ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ആര് എതിര്‍ത്താലും നിര്‍ദേശം നടപ്പാക്കും. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും നിരോധനത്തെ അംഗീകരിക്കുമ്പോള്‍ കേരളത്തില്‍ മാത്രമാണ് ഇത്രയധികം പ്രശ്‌നങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."