ഇടുക്കിയില്‍ നാല് സെ.മീ മഴ
തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തി പ്രാപിക്കുന്നു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ പ്രധാന പദ്ധതി മേഖലകളില്‍ മഴ ലഭിച്ചു. 12.388 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ സംഭരണികളിലുമായി ഒഴുകിയെത്തി.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 4.08 സെ.മീ. മഴ രേഖപ്പെടുത്തി. 4.857 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. അണക്കെട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. 2300.64 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 10.6 ശതമാനമാണിത്. 2.348 ദശലക്ഷം യൂനിറ്റ് വൈദ്യുതി മൂലമറ്റം പവര്‍ ഹൗസില്‍ ഉല്‍പ്പാദിപ്പിച്ചു. കുറ്റ്യാടിയിലാണ് കൂടുതല്‍ മഴ ലഭിച്ചത്, 12.6 സെ.മീ. പമ്പ 1.4 സെ.മീ., കക്കി 1.8, ഷോളയാര്‍ 4.6, ഇടമലയാര്‍ 2.96, മാട്ടുപ്പെട്ടി 2, തര്യോട് 2.7, പൊന്മുടി 2.7, നേര്യമംഗലം 4.4, പൊരിങ്ങല്‍ 6.79, ചെങ്കുളം 3.04, ലോവര്‍പെരിയാര്‍ 7.4 സെ.മീ. എന്നിങ്ങനെയാണ് മറ്റ് പദ്ധതി പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ മഴ. 60.9208 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 9.08 ദശലക്ഷം മാത്രമായിരുന്നു ആഭ്യന്തര ഉല്‍പ്പാദനം.
51.208 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചു. വരും ദിവസങ്ങളില്‍ മഴ ശക്തമായി തുടരുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."