പൗരബോധവും മാനവികതയും വളര്‍ത്തി വിദ്യര്‍ഥിയിലെ വ്യക്തിയെ രൂപപ്പെടുത്തുക ആര്‍ എസ് സി മനാമ സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സിസ്
മനാമ : പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പുതിയ ആകാശം സാധ്യമാണെന്ന തീര്‍ച്ചയില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സ്റ്റുഡന്റ്‌സ് സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. 'ആകാശം അകലെയല്ല' എന്ന തലവാചകത്തില്‍ കഴിഞ്ഞ രണ്ട് മാസമായി വിദ്യാര്‍ഥികള്‍ക്കായി ഗള്‍ഫിലെ ആറ് രാജ്യങ്ങളിലും ഏകോപിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനാമ സെന്‍ട്രല്‍ വിദ്യാര്‍ഥി സമ്മേളനമാണ് സല്‍മാനിയ സഗയ കോണ്‍ഫ്രസ് ഹാളില്‍ സമാപിച്ചത്. പ്രമുഖ വിദ്യഭ്യാസ വിചക്ഷണന് പോള്‍ മാളിയേക്കല്‍ മുഖ്യാഥിതിയായിരുന്നു.
തൊഴില്‍ തേടിയെത്തിയ രക്ഷിതാക്കള്‍ക്കൊപ്പം ഗള്‍ഫില്‍ കഴിയുന്ന കുട്ടികള്‍ക്ക് സമ്പന്ന ബാല്യകാല ഓര്‍മകള്‍ സമ്മാനിക്കുക, വിദ്യാലയത്തിനും വീട്ടിനും പുറത്തെ ജീവിതപാഠം അഭ്യസിപ്പിക്കുക, പൗരബോധവും മാനവികതയും വളര്‍ത്തി വിദ്യര്‍ഥിയിലെ വ്യക്തിയെ രൂപപ്പെടുത്തുക, വിദ്യാര്‍ഥിത്വം വീണ്ടെടുത്ത് സാമൂഹീകരണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സമ്മേളനവും അനുബന്ധ പ്രവര്‍ത്തനങ്ങളും മുന്നോട്ട് വെച്ചത്
സമാപന സമ്മേളനത്തിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് സമ്മിറ്റ്, സ്റ്റുഡന്റ്‌സ് ഡയസ്, പൊതു സമ്മേളനം എന്നിവ നടന്നു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്രത്യേക കലാ പരിപാടികളും സാമൂഹ്യ സന്ദേശം നല്‍കുന്ന പ്രകടനങ്ങളും വേറിട്ടതായി. കുട്ടികള്‍കളുടെ പ്രവര്‍ത്തനങ്ങള്‍ സെന്‍ട്രല്‍ തലങ്ങളില്‍ ഏകോപിക്കുന്നതിനായി അക്കാദമിക് സമിതി ഉള്‍ക്കൊള്ളുന്ന സ്റ്റുഡന്റ്‌സ് സിന്റിക്കേറ്റ്, കുട്ടികള്‍ നേതൃത്വം നല്‍കുന്ന സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ എന്നിവ നിലവില്‍ വന്നു. പ്രവാസി വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ പറയുന്ന 'വിദ്യാര്‍ഥി അവകാശ രേഖ' പ്രകാശിതമായി. പഠന പഠനേതര മേഖലകളില്‍ പുതിയ അനുഭവങ്ങള്‍ പകരാനുള്ള തുടക്കമായി ഈ സമ്മേളനം മാറി. വിദ്യാഭ്യാസപൊതു പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരടങ്ങുന്ന കണ്‍ട്രോള്‍ ബോഡ് ആണ് പദ്ധതിക്കാലം നിയന്ത്രിച്ചത്. സ്‌കൈടച്ച് എന്ന് പേരില്‍ പ്രാദേശിക വിദ്യാര്‍ഥി സംഗമങ്ങള്‍, പാരന്റ്‌സിനു വേണ്ടി 'എലൈറ്റ് മീറ്റ്' തുടങ്ങി വിവിധ സംബോധിതരെ അഭിമുഖീകരിക്കുന്ന പരിപാടികള്‍ നേരത്തെ നടന്നിരുന്നു.
സല്‍മാനിയ സഗയ കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രതിനിധി സമ്മേളനം ഹംസ ഖാലിദ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഐ.സി.എഫ്. മനാമ സെന്‍ട്രല്‍ സിക്രട്ടറി ഷംസു പൂക്കയില്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ മാസ്റ്റര്‍ ക്ലാരി, അബ്ദുറഹീം സഖാഫി വരവൂര്‍ , ഫൈസല്‍ പതിയാരക്കര എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി . തുടര്‍ന്ന് നടന്ന സ്റ്റുഡന്‍സ് ഡയസില്‍ മീറ്റ് ദ ഗസ്റ്റ് കമാല്‍ മുഹ്യുദ്ധീന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു .മുഹമ്മദ് സ്വാദിഖ് ഉല്‍ഘാടനം ചെയ്തു.,ആദില്‍ മുജീബ് ശമീര്‍ പന്നൂര്‍, നവാസ് പാവണ്ടൂര്‍, അശ്‌റഫ് മങ്കര ,ഇര്‍ഫാദ് ഊരകം, അനസ് രണ്ടത്താണി
നേതൃത്വം നല്‍കി.
സമാപന സമ്മേളനം സി.ബി.ഡയരക്ടര്‍ ഷാനവാസ് മദനിയുടെ അദ്ധ്യക്ഷതയില്‍ ഐ.സി.എഫ്. നാഷന്‍ ദഅവാ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്‍സ് സിന്റിക്കേറ്റ്, സ്റ്റുഡന്‍സ് സര്‍ക്കിള്‍ എന്നിവയുടെ പ്രഖ്യാപനം യഥാക്രമം അഷ്‌റഫ് ഇഞ്ചിക്കല്‍, വി.പി.കെ. അബൂബക്കര്‍ ഹാജി എന്നിവര്‍ നിര്‍വ്വഹിച്ചു..ആര്‍.എസ്.സി. ഗള്‍ഫ് കൗണ്‍സില്‍ സമിതി അംഗം അന്‍വര്‍ സലീം സഅദി പ്രഭാഷണം നടത്തി. സെയ്യിദ് അസ്ഹര്‍തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃതം നല്‍കി. റഫീക്ക് മാസ്റ്റര്‍ നരിപ്പറ്റ, യൂസുഫ് അഹ്‌സനി കൊളത്തൂര്‍, അബ്ദുള്ള രണ്ടത്താണി, ഫൈസല്‍ . ചെറുവണ്ണൂര്‍, ഷംസു മാമ്പ, നജ്മുദ്ദീന്‍ മലപ്പുറം എന്നിവര്‍ സംസാരിച്ചു. അഡ്വ: ശബീറലി സ്വാഗതവും ഹമീദ് ബുദയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."