HOME
DETAILS

ഗസ്സയില്‍ ഇസ്‌റാഈലിന്റെ റോക്കറ്റ് വര്‍ഷം

  
backup
October 27 2018 | 19:10 PM

%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1-2

 

ഗസ്സ: ഫലസ്തീനിലെ ഗസ്സ മുനമ്പില്‍ ഇസ്‌റാഈലിന്റെ റോക്കറ്റ് ആക്രമണ പരമ്പര. ഫലസ്തീനിലെ തീരദേശ മേഖലയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 87 തവണ ഇസ്‌റാഈല്‍ സൈന്യം റോക്കറ്റ് വിക്ഷേപിച്ചത്. ഇസ്‌റാഈലി വാര്‍ത്താ ഏജന്‍സിയായ വൈനെറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗസ്സ നഗരത്തിന്റെ മധ്യത്തിലുള്ള നാലുനില കെട്ടിടം പാടേ തകര്‍ന്നിട്ടുണ്ട്. ഇതിനു പുറമേ, കാരുണ്യ സ്ഥാപനങ്ങള്‍ക്കും ഗവേഷണ കേന്ദ്രങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വടക്കന്‍ ഗസ്സ മുനമ്പിലുള്ള ഇന്തോനേഷ്യന്‍ ആശുപത്രിയെ ലക്ഷ്യമിട്ടും ആക്രമണമുണ്ടായതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദക്ഷിണ ഇസ്‌റാഈലിലേക്കു ഫലസ്തീന്റെ ഭാഗത്തുനിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിനു തിരിച്ചടിയായാണ് ഇന്നലത്തെ ആക്രമണമെന്ന് ഇസ്‌റാഈല്‍ പ്രതികരിച്ചു. 34 തവണ ദക്ഷിണ ഇസ്‌റാഈലില്‍ ഫലസ്തീനില്‍നിന്നുള്ള റോക്കറ്റുകള്‍ പതിച്ചതായാണ് ഇസ്‌റാഈല്‍ ആരോപണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം സായുധ വിഭാഗമായ ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് ഏറ്റെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായായിരുന്നു തങ്ങളുടെ ആക്രമണമെന്നു സംഘടന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അവര്‍ കൊല്ലുക, തങ്ങള്‍ നിശബ്ദരായിരിക്കുക എന്ന സമവാക്യം അനുസരിക്കാന്‍ തയാറല്ലെന്നും സംഘടന വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, ആക്രമണം തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചതായി ഇസ്‌ലാമിക് ജിഹാദ് നേതാക്കള്‍ അറിയിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്നു നേതാക്കള്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago