യൂസഫലിക്കെതിരേ അപവാദ പ്രചാരണം: രണ്ടു മലയാളികള്‍ കൂടി കസ്റ്റഡിയില്‍
ദമാം: ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിക്കെതിരേ അപവാദ പ്രചാരണം നടത്തിയ കേസില്‍ അറസ്റ്റിലായ ഒരാളെ കൂടി പോലിസ് വിട്ടയച്ചു.
യൂസഫലിക്കെതിരെയും എം.എ ഗ്രൂപ്പിനെതിരെയും നടത്തിയ അപവാദക്കേസില്‍ പിടികൂടിയ നാലു മലയാളികളില്‍ രണ്ടു പേര് ഇനിയും ജയിലിലാണ്.
രണ്ടു ദിവസം മുമ്പ് ഒരാളെ വിട്ടയച്ചിരുന്നു. പരസ്യമായി സോഷ്യല്‍ മീഡിയ വഴി മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് രണ്ടു പേര്‍ക്ക് മോചനം സാധ്യമായത്. മറ്റു രണ്ടു പേര്‍ക്ക് ഇനിയും മോചനം സാധ്യമായിട്ടില്ല. ദമാമില്‍നിന്നു രണ്ടു പേരും, ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നു ഓരോരുത്തരുമായിരുന്നു പിടിയിലായിരുന്നത്. ദമാമില്‍ നിന്നു പിടികൂടി ജയിലിലായിരുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഷാജി പുരുഷോത്തമന് നേരത്തെ മോചിതനായിരുന്നു. വേങ്ങരയിലെ അന്‍വര്‍ കാഞ്ഞിരത്തില്‍ ആണ് ഇപ്പോള്‍ ഇവിടെ ജയിലില്‍ കഴിയുന്ന മറ്റൊരാള്‍. റിയാദില്‍നിന്ന് പിടിയിലായ കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റഷീദും ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."