ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിക്കാത്തതിന് വിശദീകരണവുമായി സഊദി
1995 മുതല്‍ ഖത്തര്‍ സഊദിക്കെതിരെ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അല്‍ഖാഇദ, ഐ എസ്, മുസ്‌ലിം ബ്രദര്‍ ഹുഡ് എന്നീ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് ഖത്തര്‍ മുന്നോട്ട് പോകുന്നതെന്നും സഊദി വ്യക്തമാക്കി
റിയാദ്: ജി.സി.സി അംഗരാജ്യമായ ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിക്കാത്തതിന് കൂടുതല്‍ വിശദീകരണവുമായി സഊദി അറേബ്യ. ഖത്തറുമായുള്ള സഊദി ബന്ധം വിഛേദിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോഴും ബന്ധം ഇനിയും പഴയത് പോലെ ആയിട്ടില്ല. ഇതിനിടക്കാണ് ബന്ധം വിച്ഛേദിക്കാനിടയുണ്ടായ സാഹചര്യവും അതിനു മുമ്പും ശേഷവുമുണ്ടായ നീക്കങ്ങളും വ്യക്തമാക്കി സഊദി രംഗത്തെത്തിയത്. എന്നാല്‍, പെട്ടെന്ന് ഇങ്ങനെ വിശദീകരണവുമായി സഊദി രംഗത്തെത്തിയതിനു പിന്നില്‍ എന്തെന്ന് വ്യക്തമല്ല.
ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് സഊദിയുടെ ആഭ്യന്തരവിഷയമാണ്. തീവ്രവാദ ഭീഷണികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയാണ് അതിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന് സഊദി വ്യക്തമാക്കി. 1995 മുതല്‍ ഖത്തര്‍ സഊദിക്കെതിരെ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തീവ്രവാദ പ്രസ്ഥാനങ്ങളായ അല്‍ഖാഇദ, ഐ.എസ്, മുസ്‌ലിം ബ്രദര്‍ഹുഡ് എന്നീ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് ഖത്തര്‍ മുന്നോട്ട് പോകുന്നത്.
2013, 2014 വര്‍ഷങ്ങളില്‍ ജി.സി.സി അംഗരാജ്യങ്ങളുമായി ചേര്‍ന്നുള്ള കരാറുകള്‍ പാലിക്കാന്‍ ജി.സി.സി നിരവധി തവണയാണ് ഖത്തറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമായിരുന്നു.
മുസ്‌ലിം ബ്രദര്‍ ഹുഡിനെ സഹായിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ 2014 ല്‍ ഖത്തറില്‍ നിന്നും അംബാസിഡര്‍മാരെ പിന്‍വലിച്ചിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം ഖത്തര്‍ ഈ കരാറില്‍ ഒപ്പുവെച്ചതോടെയാണ് അംബാസിഡര്‍മാരെ ഖത്തറിലേക്ക് തിരിച്ചയച്ചത്. 2017 ജൂണിലാണ് ഖത്തറിനെതിരെ സഊദി, ബഹ്‌റൈന്‍,യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."