ബഷീറലി ശിഹാബ് തങ്ങള്‍ക്ക് തുര്‍ക്കിയില്‍ സ്വീകരണം നല്‍കി
അങ്കാറ: തുര്‍ക്കിയില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ക്ക് തുര്‍ക്കി കെ. എം. സി. സി സ്വീകരണം നല്‍കി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ തുര്‍ക്കി കെ എം സി സി സമുദായ സേവനത്തിന് പുതിയ ദിശാബോധം നല്‍കിയതായി പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തുര്‍ക്കിയിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ള പഠനഗവേഷണ മേഖലയിലെ അവസരങ്ങളിലേക്ക് വഴികാട്ടുന്നത് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണെന്ന് ബഷീറലി തങ്ങള്‍ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഉമര്‍ ഹുദവി ടി എന്‍ പുരം അധ്യക്ഷത വഹിച്ചു. പുതിയ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും ഫണ്ട് ശേഖരണവും ബഷീറലി തങ്ങള്‍ നിര്‍വഹിച്ചു. പരിപാടിയില്‍ അന്തരിച്ച പി.ബി. അബ്ദു റസാഖ് എം എല്‍ എ, സി എച്ച് ബാപ്പുട്ടി മുസ്ല്യാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും നടത്തി.
സാലിം കാരമൂല, ഫഫാസ് ഹുദവി, സ്വാലിഹ് വാഫി ഓമശ്ശേരി എന്നിവര്‍ സംസാരിച്ചു. മുഹമ്മദലി ഹുദവി വെങ്ങാട് ഖിറാഅത്ത് നടത്തി. സെക്രട്ടറി ഹനീഫ് ഹുദവി തൊട്ടി സ്വാഗതവും ഇസ്ഹാഖ് ഹുദവി ചെമ്പരിക്ക നന്ദിയും പറഞ്ഞു. ഷഫീഖ് ഹുദവി ക്ലാരി, ഹനീഫ് ഹുദവി മാണിയൂര്‍ നേത്രത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."