HOME
DETAILS

കോട്ടം തട്ടാതെ കുറിച്യ തറവാടുകളില്‍ തുലാപ്പത്ത് ആഘോഷം

  
backup
October 28, 2018 | 3:16 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%af-%e0%b4%a4

മാനന്തവാടി: ആയുധ പൂജയും പ്രതീകാത്മക നായാട്ടും നടത്തി ജില്ലയിലെ കുറിച്യ തറവാടുകളില്‍ തുലാപ്പത്ത് ആഘോഷം. ആയുധപൂജയാണ് തുലാപ്പത്ത് ആഘോഷത്തിന്റെ പ്രധാന ചടങ്ങ്. ജില്ലയിലെ എല്ലാ കുറിച്യ തറവാടുകളിലും വീടുകളിലും ആഘോഷമുണ്ടായി. വാളാട് എടത്തന കുറിച്യ തറവാട്ടില്‍ നടന്ന തുലാപ്പത്ത് ആഘോഷം ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ചു.
പുരുഷന്‍മാര്‍ തറവാട്ടിലെത്തിച്ച അമ്പുംവില്ലും അണ്ണന്‍, ചന്തു ചേര്‍ന്ന് പൂജിച്ചു നല്‍കി. മറ്റ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിതോടെ വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം എല്ലാവരും ചേര്‍ന്ന് പ്രതീകാത്മകമായി നായാട്ടും നടത്തി. ആയുധ പൂജയ്ക്ക് ശേഷം നായാട്ട് നടത്തി മൃഗത്തെ പിടിക്കുന്നതാണ് പതിറ്റാണ്ടുകളായി തുടരുന്ന ആചാരം. എന്നാല്‍ വനം വകുപ്പ് മൃഗവേട്ട നിരോധിച്ചതിനാലാണ് ഈ ചടങ്ങ് പ്രതീകാത്മകമായി മാത്രം നടത്തേണ്ടി വന്നതെന്ന് ഇവര്‍ പറയുന്നു. കുട്ടികളുള്‍പ്പെടെ നൂറിലേറെ പേരാണ് എടത്തനയില്‍ നടന്ന തുലാപ്പത്ത് ആഘോഷത്തില്‍ പങ്കെടുത്തത്.പ്രളയക്കെടുതികള്‍ എടത്തന പ്രദേശത്തെ കാര്യമായി ബാധിച്ചിരുന്നെങ്കിലും തുലാപ്പത്ത് ആഘോഷത്തിന് മാറ്റുകുറഞ്ഞിരുന്നില്ല. പരമ്പരാഗത നെല്‍കൃഷിയുടെ കേന്ദ്രം കൂടിയാണ് എടത്തന. പതിനഞ്ച് ഏക്കറിലാണ് ഇവിടെ ഇത്തവണ തറവാടിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കിയത്.
നെല്‍കൃഷി ഉപജീവനത്തിനുമപ്പുറം ഇവരുടെ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമാണ്. ജീവിത സാഹചര്യങ്ങള്‍ മാറിയെങ്കിലും തലമുറകള്‍ കൈമാറി വന്ന ആചാരങ്ങള്‍ കോട്ടംതട്ടാതെ ഇന്നും തുടരുകയാണ് ഇവര്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  6 days ago
No Image

കോഴിക്കോട് അഞ്ച് വയസ്സുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; അമ്മ പൊലിസ് കസ്റ്റഡിയിൽ

crime
  •  6 days ago
No Image

സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ആശ്വാസം; അൽ അവീർ ടൂറിസ്റ്റ് ക്യാമ്പുകളിലേക്ക് പുതിയ റോഡ് തുറന്ന് ആർടിഎ

uae
  •  6 days ago
No Image

ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ കളിക്കാനാണ്: മാഴ്‌സലോ

Football
  •  6 days ago
No Image

ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന് പൈലറ്റിന്റെ ക്രൂര മർദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ പുറത്താക്കി

National
  •  6 days ago
No Image

റോഡ് അറ്റകുറ്റപ്പണി; അൽ-സൂർ സ്ട്രീറ്റിൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ബദൽ മാർ​ഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം

latest
  •  6 days ago
No Image

ലോകകപ്പിൽ ഇറങ്ങും മുമ്പേ സോഷ്യൽ മീഡിയ കത്തിച്ചു; തരംഗം സൃഷ്ടിച്ച് സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

പൊലിസിനെതിരെ ഓട്ടോ ഡ്രൈവറുടെ പരാതി; ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയപ്പോൾ മർദിച്ചെന്ന് ആരോപണം

crime
  •  6 days ago
No Image

മാസപ്പിറവി ദൃശ്യമായി; യുഎഇയിൽ നാളെ റജബ് ഒന്ന്

uae
  •  6 days ago
No Image

മുൻഭർത്താവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവതിക്കെതിരെ സൈബർ നിയമപ്രകാരം കേസ്

uae
  •  6 days ago