ഗണേശോത്സവ ഘോഷയാത്രയില്‍ പട്ടാള വേഷധാരിയും: വിവാദം കൊഴുക്കുന്നു
നടപടിയെടുക്കണമെന്ന് ആവശ്യം
കാസര്‍കോട്: ഗണേശോത്സവത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയില്‍ തോക്കേന്തിയ സൈനികനെ അവതരിപ്പിച്ചത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം ഉപ്പളയില്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ ആയുധമേന്തിയ ഇന്ത്യന്‍ സൈനികനെ നിശ്ചലദൃശ്യത്തില്‍ അവതരിപ്പിച്ചെന്നും ഇതിനെതിരേ കേസെടുക്കണമെന്നുമാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. സൈനികരുടെ ദൃശ്യങ്ങളോ മറ്റോ മതപരമോ രാഷ്ട്രീയമോ ആയ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെയാണ് നിയമം കാറ്റില്‍പറത്തി ഘോഷയാത്ര നടത്തിയത്.
അഞ്ചു വര്‍ഷം മുന്‍പ് കാഞ്ഞങ്ങാട് നടന്ന നബിദിന റാലിയില്‍ പങ്കെടുത്ത യുവാക്കള്‍ പട്ടാള സമാന വേഷം ധരിച്ചുവെന്ന് ആരോപിച്ച് ഏറെ വിവാദമുണ്ടായിരുന്നു. തുടര്‍ന്ന് കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് പൊലിസ് കേസെടുക്കുയും ചെയ്തിരുന്നു. എന്നാല്‍ ഉപ്പളയില്‍ ഗണോത്സവ ഘോഷയാത്രയില്‍ ഇന്ത്യന്‍ സൈനികനെ അവതരിപ്പിച്ചിട്ടും പൊലിസ് ഇതുവരെ കേസെടുക്കാന്‍ തയാറായിട്ടില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."