പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മത്സരപരീക്ഷാ സ്‌കോളര്‍ഷിപ്
ഓണ്‍ലൈന്‍ അപേക്ഷകള്‍ ഈ മാസം 30വരെ അപേക്ഷിക്കാം
കേരളത്തിലെ ഗവണ്‍മെന്റ് / എയ്ഡഡ് സ്‌കൂളിലോ,കേന്ദ്രീയ,നവോദയ,സൈനിക സ്‌കൂളിലോ പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദേശീയതലത്തില്‍ നടത്തുന്ന പ്രതിഭാ നിര്‍ണയ മത്സരപരീക്ഷയ്ക്ക് (നാഷനല്‍ ടാലന്റ് സെര്‍ച് എക്‌സാമിനേഷന്‍) അപേക്ഷിക്കാം. സംസ്ഥാനതലത്തില്‍ മികവുള്ളവര്‍ക്കും പരീക്ഷയെഴുതാവുന്നതാണ്. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ് വഴി 18വയസില്‍ താഴെ ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2018-19 ല്‍ യോഗ്യതാ പരീക്ഷയില്‍ ഭാഷയൊഴികെയുള്ള വിഷയങ്ങളില്‍ 55%ത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയിരിക്കണം.
വിവിധ ഘട്ടങ്ങളിലായി രണ്ടായിരത്തോളം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. യഥാക്രമം 11,12 ക്ലാസുകളില്‍ പഠിക്കുമ്പോള്‍ 1250രൂപ, ബിരുദത്തിനും, ബിരുദാനന്തര ബിരുദത്തിനും 200രൂപ എന്നക്രമത്തിലാണ് പ്രതിമാസ സ്‌കോളര്‍ഷിപ്. പി.എച്ച്.ഡി തലത്തില്‍ യു.ജി.സി മാനദണ്ഡമനുസരിച്ചായിരിക്കും.
ഒന്നാം ഘട്ട സംസ്ഥാനതല പരീക്ഷ
നവംബര്‍ 17ന്,
120 മിനിറ്റ്,100 ചോദ്യം (2ഒബ്ജക്ടീവ് പേപ്പര്‍), നെഗറ്റിവ് മാര്‍ക്കില്ല.
40% വീതം മാര്‍ക്ക് നേടി യോഗ്യരാവാം.പട്ടിക ഭിന്നശേഷിക്കാര്‍ക്ക് 32%മതിയാവും.
മാനസികശേഷി: യുക്തിചിന്തയും അപഗ്രഥനശേഷിയും വിലയിരുത്താന്‍ വാക്കുകളുള്ളതും വാക്കുകളില്ലാതെ ചിത്രങ്ങളടങ്ങിയതുമായ ചോദ്യങ്ങള്‍.
സ്‌കെളാസ്റ്റിക് ആപ്റ്റിറ്റിയുഡ്: സോഷ്യല്‍ സയന്‍സ് ,മാത്‌സ്, സയന്‍സ് വിഷയങ്ങള്‍ എന്നിവയില്‍ നിന്ന്.
സി.ബി.എസ്.ഇ സിലബസ് പ്രകാരം 9മുഴുവനും 10ാം ക്ലാസിലെ ആദ്യത്തെ രണ്ടുടേമുകളില്‍ നിന്നുമാണ്.
ഒന്നാം ഘട്ട അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടവിധം:www.scert.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഈ മാസം 30വരെ അപേക്ഷിക്കാം.അപേക്ഷാഫീസ് 250രൂപ ഓണ്‍ലൈനായി അടയ്ക്കാം.പട്ടിക വിഭാഗത്തിന് 100രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2346113
രണ്ടാം ഘട്ട ദേശീയ പരീക്ഷ
അപേക്ഷാ ഫീസില്ല.
10ലെ മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തും. ഇംഗ്ലിഷ്,മലയാളം,തമിഴ്,കന്നഡ ഭാഷകളില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ചോദ്യങ്ങള്‍ കിട്ടും.
തീയതിയും പരീക്ഷാ കേന്ദ്രവും പിന്നീട് അറിയിക്കും.
www.ncert.nic.in എന്ന വെബ്‌സൈറ്റില്‍ നോക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."