കൊട്ടിയൂരിലേക്ക് ഇളനീര്‍ സംഘം യാത്ര 14ന്
പാനൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ഇളനീരഭിഷേകത്തിനായി വിവിധ കേന്ദ്രങ്ങളില്‍ നിന്നു വ്രതനിഷ്ഠരായ സംഘങ്ങള്‍ യാത്ര തിരിച്ചു. ചെണ്ടയാട് നിള്ളങ്ങല്‍ നെയ്യന്റവിട ക്ഷേത്രത്തില്‍ നിന്നു ഇളനീര്‍
സംഘം ബുധനാഴ്ച യാത്ര തുടങ്ങും. ഒന്നര നൂറ്റാണ്ടു മുന്‍പ് നിള്ളങ്ങല്‍ കനുമാര തറവാട്ടിലെ കാരണവര്‍ തുടങ്ങിവച്ച ആചാരമാണ് ഇന്നും തുടര്‍ന്നു പോരുന്നത്. കുടുംബത്തിന്റെ ഐശ്വര്യത്തിനായി മുതിര്‍ന്ന കാരണവര്‍ കൊട്ടിയൂരിലെത്തി പ്രാര്‍ഥിച്ചെന്നും പ്രാര്‍ഥന നിറവേറ്റപ്പെട്ട സാഹചര്യത്തില്‍ പിന്നീടു ഇളനീരാട്ടത്തിനുള്ള നാലുകെട്ടിയ ഇളനീര്‍ എത്തിക്കുമെന്ന പ്രാര്‍ഥനയാണു ഇന്നും മുടങ്ങാതെ നടക്കുന്നത്. കനുമാര തറവാട്ടുകാര്‍ നിള്ളങ്ങല്‍ എകര
ത്ത് കുടുംബത്തെ ഏല്‍പിച്ച ചടങ്ങാണ് നെയ്യന്റവിട ക്ഷേത്രത്തി
ല്‍ വച്ച് ഇപ്പോഴും തുടരുന്നത്. കുരുപിടാവില്‍ അനന്തന്‍ തണ്ടയാന്റെ നേതൃത്വത്തില്‍ പന്ത്രണ്ടംഗ സംഘമാണ് യാത്ര തിരിക്കാനൊ
രുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."