യു.എസ് ഓപ്പണ്‍ വനിതാ ഡബിള്‍സ്: സബലെങ്ക-മെര്‍ട്ടന്‍സ് സഖ്യത്തിന് കിരീടം
ഫ്‌ളഷിങ് മെഡോസ് (ന്യൂയോര്‍ക്ക്): യു.എസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം നാലാം സീഡായ ബെല്‍ജിയം താരം എല്‍സി മെര്‍ട്ടന്‍സ്- ബെലാറസ് താരം അരിന സബലെങ്ക സഖ്യത്തിന്. മുന്‍ ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് ചാംപ്യന്മാരായ ആസ്‌ത്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി-ബെലാറസിന്റെ വിക്ടോറിയ അസരെങ്ക സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇവര്‍ തകര്‍ത്തത് (സ്‌കോര്‍: 7-5, 7-5). മത്സരം ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു.
കടുത്ത മത്സരമായിരുന്നെങ്കിലും ടൂര്‍ണമെന്റിലാകെ ഒരു സെറ്റ് മാത്രം കൈവിട്ട മെര്‍ട്ടന്‍സ്-സബലെങ്ക സഖ്യം ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് ഡബിള്‍സ് ജേതാക്കളായത്.
ഈ സഖ്യത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്. ഈവര്‍ഷം നേടുന്ന മൂന്നാമത്തെ കിരീടവും. ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് മുന്‍ ചാംപ്യനായ ആഷ്‌ലി ബാര്‍ട്ടി യു.എസിന്റെ കോകോ വാന്‍ഡെവെഗെയോടൊപ്പം കഴിഞ്ഞവര്‍ഷം യു.എസ് ഓപ്പണ്‍ ഡബിള്‍സ് നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."