HOME
DETAILS
MAL
കേന്ദ്രം ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു: ദേവഗൗഡ
backup
September 09 2019 | 22:09 PM
ആലുവ: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ.
ജനതാദള്‍ സെക്കുലര്‍ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ആലുവയില്‍ എത്തിയതായിരുന്നു അദ്ദേഹം. അന്വേഷണവുമായി സഹകരിച്ചുവരുന്ന ഡി.കെ ശിവകുമാറിനെതിരേ കേന്ദ്രം പക പോക്കുകയാണ്. പിതൃതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും ശിവകുമാറിനെ അനുവദിച്ചില്ലെന്നും ഗൗഡ ആരോപിച്ചു. കുറ്റവാളിയെപ്പോലെയാണ് ശിവകുമാറിനോട് കേന്ദ്രഏജന്‍സികള്‍ പെരുമാറുന്നത്. മോദി സര്‍ക്കാരിന് ഭൂരിപക്ഷം ലഭിച്ചതോടെ കൊളീജിയം ശുപാര്‍ശകളെപ്പോലും നിയമമന്ത്രാലയം അംഗീകരിക്കുന്നില്ലെന്നും ഗൗഡ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."