HOME
DETAILS
MAL
മോഷണ പരമ്പര; നെയ്യാറ്റിന്‍കരയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു
backup
June 12 2017 | 19:06 PM
നെയ്യാറ്റിന്‍കര: വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നടന്നു വരുന്ന മോഷണ പരമ്പരയില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിന്‍കര യൂനിറ്റിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12.00 വരെ നെയാറ്റിന്കരയില് കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ അടിക്കടി മോഷണം വര്‍ദ്ധിച്ചിട്ടും അന്വേഷണം നടത്തി പ്രതികളെ പിടികൂടാന്‍ പൊലിസ് തയാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. മോഷണ കേസിലെ പ്രതികളെ പിടികൂടാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനവും നടന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശങ്കര്‍ , ട്രഷറര്‍ ഉദയകുമാര്‍ , അയണിതോട്ടം കൃഷ്ണന്‍നായര്‍ , സോമശേഖരന്‍നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."