വേങ്ങര മാര്‍ക്കറ്റ് റോഡ് യാത്ര ദു:സഹമായി
വേങ്ങര : ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനേനെ കടന്നുപോവുന്ന വേങ്ങര ടൗണ്‍ മാര്‍ക്കറ്റ് തറയിട്ടാല്‍ റോഡില്‍ ഗതാഗതവും കാല്‍നടയാത്രയും ദുസഹമായി. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട റോഡിന്റെ ഇരുവശങ്ങളിലും നേരത്തെ മഴ വെളളം ഒഴുകിയിരുന്ന നീര്‍ചാലുകള്‍ സ്വകാര്യവ്യക്തികള്‍ മതില്‍ കെട്ടി അടച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ടൗണില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഉള്‍പ്പെടെ വരിവെട്ടിച്ചാലിലേക്ക് ഒഴുകുന്നതും തടസ്സപ്പെട്ടിട്ടുണ്ട്. കണ്ണമംഗലം, വേങ്ങര, ഊരകം കുടവെള്ള പദ്ധതികള്‍ക്ക് കടലുണ്ടിപുഴയില്‍ നിന്ന് മിനി വാട്ടര്‍ ടാങ്കിലേക്കു വെളളം എത്തിക്കുന്ന പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി റോഡിന്റെ മധ്യഭാഗം കീറിമുറിച്ചതും പ്രയാസം ഇരട്ടിയാക്കി. മഴ എത്തിയതോടെ ചെറിയ വാഹനങ്ങള്‍ ഏറെ ക്ലേശിച്ചാണു ഇതു വഴി കടന്നു പോവുന്നത്.
റോഡ് നവീകരണത്തിന് 43 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും മഴ കാരണം പ്രവൃത്തി തുടങ്ങാനായിട്ടില്ല. തറയിട്ടാല്‍ ജങ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് വരെ 900 മീറ്റര്‍ ഭാഗത്ത് റോഡ് ഉയര്‍ത്തി പുതിയ ടാറിങ്, ഇരുവശങ്ങളിലും നടപ്പാത, വെള്ളം ഒഴുക്കി വിടുന്നതിന് സംവിധാനങ്ങള്‍ എന്നിവ മഴ മാറുന്നതോടെ സ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പ്രസിഡിന്റ് വി.കെ കുഞ്ഞാലന്‍ കുട്ടി, വാര്‍ഡ് അംഗം എ.കെ നഫ്‌സിദ സലീം, ഉദ്യോഗസ്ഥര്‍, കരാറുകാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ അവലോകന യോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."