കേസിന്റെ പുരോഗതി ഇനി വിരല്‍ത്തുമ്പില്‍
പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ വിവരങ്ങളെത്തിക്കാന്‍ പൊലിസ്
കൊച്ചി: കേസിന്റെ പുരോഗതി മൊബൈലില്‍ പരാതിക്കാരന് ലഭിക്കുന്ന സംവിധാനം രൂപപ്പെടുത്തി കേരള പൊലിസ്. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുന്നത് വരെയുള്ള വിവരങ്ങള്‍ തത്സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനമാണ് തയാറായിരിക്കുന്നത്.
ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റം നോഡല്‍ ഓഫിസറും ആംഡ് പൊലിസ് ബറ്റാലിയന് ഡി.ഐ.ജിയുമായ പി. പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമണ്‍ എന്നിവരുടെ ശ്രമഫലമായാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
ഈ സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭിക്കുന്നതിനായി പരാതി നല്കുമ്പോള് തന്നെ മൊബൈല്‍ നമ്പര്‍ കൂടി ലഭ്യമാക്കിയിരിക്കണം. സന്ദേശങ്ങള്‍ ലഭിക്കാത്തവര്‍ക്ക് നോഡല്‍ ഓഫിസറെയോ ( 9497998999) സംസ്ഥാന പൊലിസ് മേധാവിയുടെ കണ്ട്രോള് റൂമിലോ(0471 2722500) ബന്ധപ്പെടാവുന്നതാണ്.
കേസിന്റെ പുരോഗതി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഇതിലൂടെ പൂര്‍ത്തീകരിക്കുന്നതെന്ന് കേരള പൊലിസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."