HOME
DETAILS

ദാനധര്‍മം എന്ന പുണ്യപ്രവൃത്തി

  
backup
June 12 2017 | 20:06 PM

%e0%b4%a6%e0%b4%be%e0%b4%a8%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

മനുഷ്യജീവിതത്തെ സാരമായി ബാധിക്കുന്ന സുപ്രധാന ഘടകമാണു ധനം. സന്തോഷദായകമായ ജീവിതത്തിനു ധനം അത്യാവശ്യമാണ്. 'ആരെങ്കിലും തന്റെ ധനം സംരക്ഷിക്കാന്‍ വേണ്ടി മരണം വരിച്ചാല്‍ അവന്‍ രക്തസാക്ഷിയാണ്' എന്ന മഹത് വചനം ധനത്തിന്റെ പ്രാധാന്യവും അതിനു മാനവ ജീവിതത്തിലുള്ള അഭേദ്യമായ ബന്ധവുമാണു സൂചിപ്പിക്കുന്നത്. അഭിമാനത്തിന്റെ കവചമായി പലപ്പോഴും പരിണമിക്കുന്ന ധനത്തെ വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും 'നാഥന്റെ അനുഗ്രഹം' എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. എല്ലാ മാനുഷിക പ്രശ്‌നങ്ങളും ഇസ്‌ലാം നോക്കികാണുന്നതു ധാര്‍മികതയുടെ കണ്ണാടിയിലൂടെയാണ്. ഒരുസമൂഹം ആര്‍ജിച്ചെടുത്ത ധാര്‍മിക വികാസത്തിന്റെ അളവ് ആദ്യം പ്രതിഫലിക്കുന്നതു സാമ്പത്തിക രംഗത്താണ്. 

നിര്‍ധനത്വം, ദാരിദ്ര്യം, ഭക്ഷ്യക്ഷാമം തുടങ്ങിയവയൊക്കെ സമൂഹത്തില്‍ അസ്വസ്ഥതകളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നു. സാംസ്‌കാരിക അധഃപതനവും അധാര്‍മിക പ്രവണതകളും വിശ്വാസ ബലഹീനതകളുമൊക്കെ ദരിദ്ര സമൂഹത്തെയാണ് ഏറ്റവും കൂടുതല്‍ വരിഞ്ഞു മുറുക്കുന്നത്. ഇവിടെയാണു ദാനധര്‍മത്തിന്റെ പ്രാധാന്യം നമുക്ക് ബോധ്യമാകേണ്ടത്. ഇസ്‌ലാമിക സാമ്പത്തിക ക്രമത്തില്‍ യഥാര്‍ഥ ഉടമസ്ഥാവകാശം അല്ലാഹുവിനാണ്. നാമെല്ലാം അല്ലാഹുവിന്റെ പ്രതിനിധികള്‍ മാത്രമാണ്. പരിശുദ്ധ ഖുര്‍ആനില്‍ നിസ്‌കാരം പറഞ്ഞിടത്ത് സകാത്തും പ്രതിപാദിച്ചിട്ടുണ്ട്. ദാരിദ്ര്യം ദൈവ നിഷേധത്തിലേക്ക് എത്തിക്കുമെന്നും പ്രവാചകന്‍ മുഹമ്മദ് നബി (സ) താക്കീത് ചെയ്തിട്ടുണ്ട്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കഴിവിനനുസരിച്ച് നല്‍കുന്ന ലളിതമായ നടപടിക്രമങ്ങളാണു ദാനധര്‍മങ്ങള്‍. അതിനു 'സമ്പന്നന്‍' എന്ന ഓമനപ്പേര് ആവശ്യമില്ല. വലത് കൈകൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന മഹത് വചനത്തിലൂടെ കൊടുക്കന്നവനും വാങ്ങുന്നവനും അഹന്തയോ മാനഹാനിയോ ഉണ്ടാകരുതെന്നും സൂചിപ്പിക്കുന്നു. പരിശുദ്ധ റമദാനില്‍ ദാനധര്‍മം പരമാവധി വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇല്ലാത്തവനെയും പ്രയാസപ്പെടുന്നവനെയും കണ്ടെത്തിയാവണം ദാനധര്‍മം നല്‍കേണ്ടത്.
സത്യസന്ധതയും പ്രതിബദ്ധതയുമാണു ദാനധര്‍മം. ഇത് ആപത്തുകളെ തടയുമെന്നാണു നബി വചനം. ഭിക്ഷാടനത്തിലൂടെ ജീവിക്കുന്നവര്‍ മാത്രമല്ല സമ്പാദിക്കുന്നവരും ഈ മേഖലയിലുണ്ട്. മതവീക്ഷണത്തില്‍ സമ്പാദിക്കാനുള്ള യാചന തീര്‍ത്തും നിഷിദ്ധമാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ എത്രയോ ആളുകള്‍ നമ്മുടെ അയല്‍പക്കത്തും കുടുംബത്തിലുമായി നമുക്കിടയിലുണ്ട്. അവരെ കണ്ടെത്തി സഹായിക്കാന്‍ നമുക്ക് സാധിക്കണം. എല്ലാദിവസവും രണ്ടു മാലാഖമാര്‍ ആകാശത്ത് നിന്നു രണ്ടു പ്രാര്‍ഥനയോടെ ഇറങ്ങിവരാറുണ്ട്. അതില്‍ ഒന്നാമത്തെ പ്രാര്‍ഥന 'രക്ഷിതാവേ ചെലവഴിക്കുന്നവര്‍ക്കു നീ പകരം നല്‍കേണമേ' എന്നും രണ്ടാമത്തെ പ്രാര്‍ഥന 'ചിലവഴിക്കാത്തവര്‍ക്കു നീ നാശം നല്‍കണമേ' എന്നുമാണ്. ഇതില്‍ ഒന്നാമത്തെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടാന്‍ എല്ലാദിവസവും എന്തെങ്കിലും ദാനധര്‍മം ചെയ്യാന്‍ നാം സന്നദ്ധരാകണം. അല്ലാഹു അനുഗ്രഹിക്കട്ടേ ആമീന്‍.

(ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  6 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  6 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  6 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  6 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  6 days ago