അര്‍ജുന രണതുംഗ അറസ്റ്റില്‍
കൊളംബോ: പുറത്താക്കപ്പെട്ട ശ്രീലങ്കന്‍ പെട്രോളിയം മന്ത്രി അര്‍ജുന രണതുംഗ അറസ്റ്റില്‍. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികള്‍ക്കുനേരെ രണതുംഗയുടെ അംഗരക്ഷകന് കഴിഞ്ഞ ദിവസം നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് അറസ്റ്റ്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റിനില്‍ വിക്രമസിംഗയുടെ വിശ്വസ്തനായി അറിയപ്പെടുന്ന രണതുംഗയെ പുതിയ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ അനുയായികള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. വെടിവയ്പില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു.
വെടിവയ്പ് നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥന് നേരത്തെതന്നെ അറസ്റ്റിലായിരുന്നു. വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത് രണതുംഗയാണെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. രാത്രിയോടെ കൊളംബോ മജിസ്ട്രേറ്റ് കോടതി രണതുംഗക്ക് ജാമ്യം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."