'കുടിവെള്ള പ്രശ്‌നം പുതുതലമുറ കൂടുതല്‍ വെള്ളം കുടിക്കുന്നതു കാരണം?'; നിര്‍മലാ സീതാരാമന്റെ തിയറിക്ക് ട്രോള്‍ പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ
ന്യൂഡല്‍ഹി: പുതുതലമുറ ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നതാണ് വാഹന വിപണിയിലെ മാന്ദ്യത്തിനു കാരണമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രയ്ക്കു പിന്നാലെ ട്രോള്‍ പൊങ്കാലയുമായി സോഷ്യല്‍ മീഡിയ. സമ്പദ്‌വ്യവസ്ഥയില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു പകരം, മറ്റു കാരണങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിനെതിരെ വ്യാപകമായി പ്രതിഷേധവും ട്രോളുമാണ് ഇറങ്ങിയത്.
പുതുതലമുറം കൂടുതല്‍ ശ്വസിക്കുന്നതു കൊണ്ടാണോ ഓക്‌സിജന്‍ ക്ഷാമമെന്ന് ചിലര്‍ ചോദിക്കുന്നു. കുടിവെള്ള പ്രശ്‌നത്തിന് കാരണം പുതുതലമുറം കൂടുതല്‍ വെള്ളം കുടിക്കുന്നതു കൊണ്ടാണോയെന്നും ട്രോളുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഭെല്‍ വര്‍ഷങ്ങളായി പ്രതിസന്ധി നേരിടുന്നത് പുതുതലമുറം പാനിപുരി കഴിക്കുന്നതു കൊണ്ടാണോയെന്നും ചിലര്‍ ട്രോളുന്നുണ്ട്.
നിര്‍മലയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. മാന്ദ്യത്തിന് വോട്ടര്‍മാരെ പഴിച്ചോളൂയെന്ന് മനു അശോക് സിങ്വി കുറ്റപ്പെടുത്തി.
'മില്ലേനിയല്‍സിന്റെ മനഃസ്ഥിതിയിലുണ്ടായ മാറ്റം വാഹനവിപണിയെ ബാധിച്ചിട്ടുണ്ടെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാസതവണയിലൂടെ വാഹനങ്ങള്‍ വാങ്ങുന്ന പ്രവണത ഇന്നില്ല. പകരം ഓല, ഊബര്‍ തുടങ്ങിയവയെ ആശ്രയിക്കുകയോ മെട്രോയില്‍ സഞ്ചരിക്കുകയോ ആണ്. നിരവധി കാരണങ്ങള്‍ വാഹന വ്യവസായരംഗത്തെ ബാധിക്കുന്നുണ്ട്. അവ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്...'- ഇതായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രസ്താവന.
ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണം മില്ലേനിയല്‍സാണെങ്കില്‍ അവരെ ബഹിഷ്‌കരിക്കണം എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. നിമിഷനേരം കൊണ്ടുതന്നെ #BoycottMillenials, #SayItLikeNirmalaTai തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്രെന്‍ഡാവുകയും ചെയ്തു.
Trp of cartoon channels are down because kids are watching deepak chaurasia#SayItLikeNirmalaTai #BoycottMillennials pic.twitter.com/voAH3E4T6q
— Mohammad Hasir (محمد حاسر) (@MohammadHasir1) September 11, 2019
Oxygen crisis will be occur because millennial inhale more oxygen in the morning. #BoycottMillennials pic.twitter.com/0LKxC8u3BW
— Muhammd Ali (@alikarwi00) September 11, 2019
#BoycottMillennials FM things?
— Pradeep Goud Macharla (@Macharlazz) September 11, 2019
Automobiles?⬇️: Millennials prefer Ola and Uber
Water Crisis?: Millennials drinking more water
Real estate ?⬇️: Millennials using Oyo and Airbnb
Air traffic✈⬇️: Millennials video call than travel
Rupee fall ₹ ⬇️: Millennials use Bitcoin
The only millennial concerned for car industry. #BoycottMillennials pic.twitter.com/Drbtw0VCFo
— Rofl Gandhi 2.0 (@RoflGandhi_) September 10, 2019
Textile Industry Slowdown Explained. #BoycottMillennials pic.twitter.com/Bv3VB2vNry
— Babadook (@BabadookHere) September 10, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."