ഡല്‍ഹിയില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാന നഗരി ഉള്‍പ്പെടുന്ന മേഖലയില്‍ പഴക്കംചെന്ന വാഹനങ്ങള്‍ക്ക് നിരോധനം. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സുപ്രിംകോടതി ഉത്തരവിട്ടത്.
ഡല്‍ഹിക്ക് പുറമെ ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 24 ജില്ലകളും ചേര്‍ന്നതാണ് ദേശീയ തലസ്ഥാന മേഖല. വാഹന ഉടമകള്‍ക്ക് മനസിലാകുന്ന വിധത്തില്‍ പഴക്കംചെന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ഗതാഗത വകുപ്പിന്റെയും കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രിംകോടതി ഉത്തരവില്‍ പറയുന്നു.
മലിനീകരണം സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ പരാതിക്കായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാഹനങ്ങള്‍ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവില്‍ ഡല്‍ഹി മേഖലയില്‍ വായു മലിനീകരണം ഏറ്റവും രൂക്ഷമാണ്. ദീപാവലിയോടുകൂടി അത് വീണ്ടും ഗുരുതരമായ അവസ്ഥയിലേക്ക് മാറും. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സീസണിലെ ഏറ്റവും മോശം കാലാവസ്ഥയായി കണക്കാക്കുന്നത്. ഡല്‍ഹിയില്‍ വായു മലിനീകരണം മോശമാകുന്നതിന് കാരണം ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."