യുവതിയെ ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമിച്ച സംഭവം: പൊലിസിനെതിരേ പരാതി
വടകര: ഭര്‍ത്താവുമായി ഒന്നിച്ച് യാത്ര ചെയ്യവെ ബൈക്ക് തടഞ്ഞുനിര്‍ത്തി യുവതിയെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത കേസ് ഒതുക്കാന്‍ പൊലിസ് ശ്രമിച്ചതായി റൂറല്‍ എസ്.പിക്ക് പരാതി. ഓര്‍ക്കാട്ടേരി സ്വദേശിയായ യുവതിയാണു ചോമ്പാല പൊലിസിനെതിരേ വടകര റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ 25നായിരുന്നു സംഭവം. ഭര്‍ത്താവുമായി ബൈക്കില്‍ യാത്ര ചെയ്യവെ മടപ്പള്ളിയില്‍ മുന്‍ അയല്‍വാസിയായ മനോജ് എന്നയാള്‍ അപമാനിക്കുകയും അക്രമിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. സംഭവത്തിനു ശേഷം ചികിത്സ തേടിയ യുവതി അന്നുതന്നെ ഭര്‍ത്താവുമായി ചോമ്പാല പൊലിസില്‍ പരാതി നല്‍കിയിരുന്നു. കേസുമായി പോയാലുള്ള ഭവിഷ്യത്ത് പറഞ്ഞു പിന്തിരിപ്പിക്കാനായിരുന്നു പൊലിസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്.
പിറ്റേദിവസം വീണ്ടും വന്ന് ആവശ്യപ്പെട്ടപ്പോഴാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായത്. എന്നാല്‍ ഭര്‍ത്താവിനെ പുറത്തു മാറ്റിനിര്‍ത്തി വനിതാ പൊലിസിന്റെ സാന്നിധ്യമില്ലാതെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് പറയുന്നു. ഈ സമയം മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അശ്ലീലമായി സംസാരിച്ചതായും യുവതി എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. റജിസ്റ്ററില്‍ മൊഴി രേഖപ്പെടുത്തുന്ന സമയവും എഴുതിയില്ല. സ്റ്റേഷന്‍ റൈറ്ററും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
സ്റ്റേഷനില്‍ ആ സമയം ഇല്ലാത്ത വനിതാ കോണ്‍സ്റ്റബിളിന്റെ പേരാണ് മൊഴി രേഖപ്പെടുത്തിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനത്താല്‍ പ്രതിയെ രക്ഷിക്കാന്‍ പൊലിസ് ശ്രമിച്ചെന്നാണു പരാതി. അതേ സമയം കേസില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഫോണില്‍ ശ്രീജിത്ത് എന്നയാള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രി, ഡി.ജി.പി, വനിതാ കമ്മിഷന്‍, എ.ഡി.ജി.പി എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."