'ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏറ്റവും കഠിനമായ ശിക്ഷതന്നെ എനിക്ക് നല്‍കൂ'
ക്വലലംപൂര്‍: 'ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏറ്റവും കഠിനമായ ശിക്ഷ തന്നെ എനിക്ക് നല്‍കൂ.' ഏത് അന്വേഷണം നേരിടാനും ഞാന്‍ തയാറാണെന്നും സാകിര്‍ നായിക്. ഒരു സമുദായത്തെ തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം നോട്ടമിടുക ആ സമുദായത്തിലെ പ്രശസ്തരെയും ജനപ്രിയരെയുമാണെന്നും സാക്കിര്‍ നായിക് പറഞ്ഞു. അഞ്ച് ചോദ്യങ്ങളും ഒരു അഭ്യര്‍ഥനയും എന്ന പേരിലാണ് സാക്കിര്‍ കത്തെഴുതിയിരിക്കുന്നത്
തനിക്കെതിരേയുള്ളത് ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല, മറിച്ച് മുഴുവന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുമെതിരായ ആക്രമണമാണെന്നും ഇന്ത്യന്‍ ജനാധിപത്യത്തിനും നീതിക്കുമെതിരായ ആക്രമണമാണിതെന്നും ഇവിടെ നിലനില്‍ക്കുന്ന ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമമെന്നും സാക്കിര്‍ കത്തില്‍ പറയുന്നു.
ജനാധിപത്യത്തെ കൊല്ലാനും മൗലികാവകാശങ്ങളെ ചവിട്ടി ഞെരിക്കാനുമുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാധ്യമങ്ങള്‍ക്കും താന്‍ ഇപ്പോള്‍ ശത്രുവാണ്.
ഇത് എന്റെ മാത്രം കാര്യമല്ല, ഇന്ത്യയിലെ 20 കോടി മുസ്‌ലിംകളും നേരിടുന്ന അനീതിക്കുള്ള ഏറ്റവും വലിയ തെളിവാണിത്.
25 വര്‍ഷമായി മതപ്രഭാഷണം നടത്തുന്നതാന്‍ എങ്ങനെ ഇപ്പോള്‍ തീവ്രവാദ പ്രഭാഷകനയി? 150ലേറെ രാജ്യങ്ങളില്‍ തന്റെ പ്രഭാഷണങ്ങള്‍ സ്വാഗതം ചെയ്യപ്പെടുകയും താന്‍ അംഗീകരിപ്പെടുകയും ചെയ്യുന്നു. എന്നാല്‍ സ്വന്തം രാജ്യത്ത് തീവ്രവാദിയായി മുദ്രകുത്തുന്നു. 25 വര്‍ഷമായി ചെയ്യുന്ന കാര്യത്തില്‍ എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെയെതാണ് വൈരുധ്യം.
പലതലത്തില്‍ അന്വേഷണങ്ങള്‍ നടത്തിയിട്ടും എന്തെങ്കിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നടത്തിയതായി കണ്ടെത്താന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും സാധിച്ചിട്ടില്ല. എന്നാല്‍ അന്വേഷണം തുടരണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്.
ഇസ്‌ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്റെ രജിസ്‌ട്രേഷന്‍ പുതുക്കിയ സര്‍ക്കാര്‍ പിന്നീടത് റദ്ദാക്കിയതില്‍ യുക്തിയില്ല. സര്‍ക്കാരിന്റെ അജണ്ടയ്ക്ക് വിരുദ്ധമായതുകൊണ്ടാണോ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്നും സാക്കിര്‍ ചോദിക്കുന്നു.
സര്‍ക്കാര്‍ രേഖകളില്‍ തെരഞ്ഞെടുക്കപ്പെട്ട ചില രേഖകള്‍ മാത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നതിന് പ്രത്യേക സംവിധാനമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
ഇസ്‌ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എന്തുകൊണ്ട്കഴിയുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. നിയമവ്യവസ്ഥയില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും ഒടുവില്‍ സത്യം ജയിക്കുമെന്നും സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അഭ്യര്‍ഥിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."