വൈക്കം- എറണാകുളം അതിവേഗ ബോട്ട് സര്‍വിസ് നാലിന് ഉദ്ഘാടനം ചെയ്യും
പൂച്ചാക്കല്‍: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെട്ടുത്തി വൈക്കത്ത് തുടങ്ങി എറണാകുളത്ത് അവസാനിക്കുന്ന അതിവേഗ ബോട്ട് സര്‍വിസ് നവംബര്‍ നാലിന് ഉദ്ഘാടനം ചെയ്യും. 1.70 കോടി രൂപയാണ് ചെലവ്.
22 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതിയുമാണ് ബോട്ടിനുണ്ടാവുക. ആകെ120 ഇരിപ്പിടങ്ങളില്‍ 50എണ്ണം ശീതികരിച്ചവയായിരിക്കും.ഇവയില്‍ ടിക്കറ്റ് നിരക്ക് കൂടും.
വൈക്കം ബോട്ട് ജെട്ടിയില്‍ നിന്നും എറണാകുളം ഹൈക്കോടതി ബോട്ട് ജെട്ടിയിലേക്ക് ഒരു മണിക്കൂര്‍ 10 മിനിറ്റിനിടെ എത്തുന്ന വേഗത്തിലുള്ള ബോട്ട് സര്‍വിസാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
അരൂരിലെ ബോട്ട് നിര്‍മാണ കേന്ദ്രത്തിലാണ് അതിവേഗ ബോട്ടിന്റെ നിര്‍മാണം നടത്തിയത്. ഈ ആഴ്ച പരിശീലന ഓട്ടം നടത്തും അതേസമയം ബോട്ട് സര്‍വിസിന്റെ പാതയും സമയങ്ങളും ടിക്കറ്റ് നിരക്കുകളും സംബന്ധിച്ചു തീരുമാനമായിട്ടില്ല. അതിവേഗ സര്‍വിസായതിനാല്‍ ഒത്തിരി സ്റ്റോപ്പുകള്‍ ഉണ്ടാവില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. പാണാവള്ളി, പെരുമ്പളം,അരൂക്കുറ്റി കുമ്പളം എന്നിങ്ങനെ സ്റ്റോപ്പുകള്‍ പരിഗണിക്കുന്നുണ്ട്.
വൈക്കം എറണാകുളം അതിവേഗ ബോട്ട് സര്‍വിസ് മാതൃകയില്‍ കൂടുതല്‍ ബോട്ട് സര്‍വിസുകള്‍ വേണമെന്ന ആവശ്യം പ്രദേശത്ത് ശക്തമാണ്. പള്ളിപ്പുറം മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളിലെ പലരും പഠനത്തിനും ജോലിക്കുമായി എറണാകുളത്തെയാണ് ആശ്രയിക്കുന്നത്.
നറോഡിന്റെ വീതിക്കുറവുകളും വാഹനങ്ങളുടെ തിരക്കും ഗതാഗതക്കുരുക്കും ശബ്ദ പൊടി ശല്യങ്ങളും യാത്രക്കാരെ വലയ്ക്കുകയാണ്. അമിതവേഗ യാത്രകള്‍ അപകടഭീഷണിയും ഉയര്‍ത്തുന്നു. വേഗ ബോട്ട് സര്‍വിസുകള്‍ കൂടുതലായി ആരംഭിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയും യാത്രകള്‍ സുഗമമാവുകയും ചെയ്യും. റോഡ് ഗതാഗതത്തിനു മുന്‍പ് പ്രദേശത്തേക്കു ചരക്കുകള്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ ജലയാത്രകളാണ് ഉണ്ടായിരുന്നത്. അരൂക്കുറ്റിയായിരുന്നു തിരുവിതാകൂര്‍ കൊച്ചി രാജ്യങ്ങളുടെ അതിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."