ഗോവ ബി.ജെ.പിയില്‍ കലാപം; നേതൃത്വത്തിനെതിരേ മുന്‍ മുഖ്യമന്ത്രി
പനാജി: ഗോവയില്‍ ബി.ജെ.പി നേതൃത്വത്തിനെതിരേ മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ലക്ഷ്മികാന്ത് പര്‍സേക്കര്‍ രംഗത്ത്. അടുത്തിടെ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച എം.എല്‍.എ ദയാനന്ദ് സൊപ്‌തെയെ മാന്ത്രം നിയമസഭാ മണ്ഡലത്തില്‍ വീണ്ടും മത്സരിപ്പിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ നീക്കമാണ് നേരത്തെ തന്നെ പാര്‍ട്ടിയിലെ വിമതനെന്ന് അറിയപ്പെട്ട പര്‍സേക്കറെ പ്രകോപിതനാക്കിയത്.
നേരത്തെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാന്ത്രം മണ്ഡലത്തില്‍ പര്‍സേക്കറെ പരാജയപ്പെടുത്തിയ ആളാണ് കോണ്‍ഗ്രസ് നേതാവായിരുന്ന ദയാനന്ദ് സോപ്‌തെ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം എം.എല്‍.എ സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. അദ്ദേഹത്തെ തന്നെ ഇതേ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള നീക്കം ചോദ്യംചെയ്താണ് അദ്ദേഹം രംഗത്തെത്തിയത്.
അതിനിടയില്‍ മാന്ത്രം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ പുതിയൊരു നീക്കത്തിനാണ് കോണ്‍ഗ്രസ് ശ്രമം തുടങ്ങിയത്. അതിനിടയില്‍ പര്‍സേക്കറുമായി ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദാന്‍കര്‍ ചര്‍ച്ച നടത്തിയിരുന്നു. ഓരോ ദിവസവും നിരവധിപേര്‍ തന്നെ സന്ദര്‍ശിക്കാറുണ്ട്. അത്തരത്തിലൊരു സന്ദര്‍ശനം മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷന്റേതുമെന്നാണ് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാക്കള്‍ തന്നെ വിമതനായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ അംഗീകരിക്കാന്‍ നേതൃത്വം തയാറാകുന്നില്ലെന്നും പര്‍സേക്കര്‍ ആരോപിക്കുന്നു. ബി.ജെ.പി തന്നെ അവഗണിക്കുന്നതില്‍ വലിയ വിഷമമുണ്ടെന്ന് പറഞ്ഞ അദ്ദേഹം താനൊരിക്കലും പാര്‍ട്ടിയുടെ വിമതനായിട്ടില്ലെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."